തിരുവനന്തപുരം: അമിത വേഗത്തിലെത്തിയ ബൈക്ക് നിയന്ത്രണം വിട്ട് റോഡരികിലെ മരത്തിലിടിച്ച് മൂന്ന് വിദ്യാർഥികൾ മരിച്ചു. ബിനീഷ്, സ്റ്റെഫിൻ, മുല്ലപ്പൻ എന്നീ മൂന്ന് കൗമാരക്കാരാണ് മരണപ്പെട്ടത്. പേരൂർക്കടയിൽ ചൊവ്വാഴ്ച വൈകിട്ട് നാലോടെ പേരൂർക്കട വഴയില പെട്രോൾ പമ്പിന് സമീപത്താണ് അപകടം ഉണ്ടായത്.
മൂന്ന് പേരുമായി അമിത വേഗതയിൽ എത്തിയ ബൈക്ക് നിയന്ത്രണം തെറ്റി റോഡിനരികിലുള്ള മരത്തിലിടിക്കുകയും തുടർന്ന് കുഴിയിലേക്ക് വീഴുകയായിരുന്നു. ബൈക്കും അതിലുണ്ടായിരുന്ന മൂന്ന് പേരും ഇടിയുടെ ആഘാതത്തിൽ കുഴിയിലേക്ക് തെറിച്ചു വീണു. അപകടം കണ്ട് മറ്റു യാത്രക്കാരും നാട്ടുകാരും ചേർന്ന് മൂന്ന് പേരേയും ഉടനെ തന്നെ പേരൂർക്കട താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ആരുടേയും ജീവൻ രക്ഷിക്കാനായില്ല.
മരിച്ച മൂന്ന് പേർക്കും പതിനാറ് വയസാണ് പ്രായം. മൂന്ന് പേരുടേയും മൃതദേഹങ്ങൾ പേരൂർക്കട താലൂക്കാശുപത്രിയിൽ നിന്നും പോസ്റ്റ് മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ അരുവിക്കര പൊലീസ് കേസെടുത്തിട്ടുണ്ട്. ബൈക്ക് മരത്തിലിടിച്ച് മൂന്നു പ്ലസ് വൺ വിദ്യാർഥികൾക്ക് ദാരുണാന്ത്യം. തിരുവനന്തപുരം ജില്ലയിലെ വഴയിലയിലാണ് ബൈക്ക് മരത്തിലിടിച്ച് മൂന്ന് വിദ്യാർഥികൾ മരിച്ചത്#BikeAccident #Kerala #thiruvananthapuram pic.twitter.com/00JfPNfh4H
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/Cof0i9lVM97JfXkY77DxxJ
സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു
തിരുവനന്തപുരം: ഒമിക്രോണിനൊപ്പം കേരളത്തിൽ പ്രതിദിന കോവിഡ് കേസുകളും വർധിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു. മരണാനന്തരചടങ്ങുകൾ, വിവാഹം, സാമൂഹിക, സാംസ്കാരിക പരിപാടികൾ എന്നിവയിൽ അടച്ചിട്ട സ്ഥലങ്ങളിൽ പരമാവധി 75 പേർക്കും തുറസായ സ്ഥലങ്ങളിൽ പരമാവധി 150 പേർക്കും മാത്രമേ പങ്കെടുക്കാനാകു.
കോവിഡ് അവലോകന യോഗത്തിലാണ് നിയന്ത്രണങ്ങൾ കടുപ്പിക്കാൻ നിർദേശമുണ്ടായത്. ഡിസംബർ 30 മുതൽ ജനുവരി രണ്ട് വരെ സംസ്ഥാനത്ത് പ്രഖ്യാപിച്ച രാത്രികാല കർഫ്യൂ തുടരേണ്ടതില്ലെന്നും അവലോകനയോഗത്തിൽ തീരുമാനമായി. ഒമിക്രോൺ കേസുകളിൽ വർധനവുണ്ടായെങ്കിലും സംസ്ഥാനത്ത് തത്കാലം ഗുരുതരമായ വ്യാപന സ്ഥിതിവിശേഷം ഇല്ലെന്നാണ് വിലയിരുത്തൽ.
മുൻകരുതൽ നടപടിയുടെ ഭാഗമായി സംസ്ഥാനത്തെ കൗമാരക്കാരുടെ കൊവിഡ് വാക്സീനേഷൻ അതിവേഗത്തിലാക്കാനും യോഗത്തിൽ തീരുമാനമായി. ഹൈറിസ്ക്- ലോ റിസ്ക് രാജ്യങ്ങളിൽ നിന്നും വരുന്നവരെ കർശനമായി നീരിക്ഷിക്കാനും ക്വാറന്‍റൈൻ ഉറപ്പാക്കാനും യോഗത്തിൽ നിർദേശമുയർന്നു.
Post A Comment: