മുംബൈ: അല്ലു അർജുനും രശ്‌മിക മന്ദാനയും തകർത്തഭിനയിച്ച ചിത്രമാണ് പുഷ്‌പ ദ റൈസ്. ബോക്‌സോഫീസിൽ ഹിറ്റായ ചിത്രത്തിലെ ഗാനങ്ങൾ സൈബർ ലോകത്ത് സൂപ്പർ ഹിറ്റാണ്. ചിത്രത്തിലെ ഹിറ്റ് ഗാനമായ സാമി സാമി എന്ന ഗാനത്തിനു കിടിലൻ സ്റ്റെപ്പുമായി ഡാൻസ് ചെയ്യുന്ന ഒരു മുത്തശിയുടെ വീഡിയോ ഇപ്പോൾ സൈബർ ലോകത്ത് ശ്രദ്ധ നേടുകയാണ്.
ഒരു വിവാഹ വേദിയിലാണ് മുത്തശിയുടെ നൃത്തം. താളം തെറ്റാതെ കിടിലനായിട്ടാണ് മുത്തശിയുടെ നൃത്തം. ഈ പ്രായത്തിലും ഇത്ര എനർജറ്റിക് ആയി എങ്ങനെ നൃത്തം ചെയ്യാൻ സാധിക്കുന്നുവെന്നാണ് പലരും കമന്‍റുകളായി ചോദിക്കുന്നത്.
ചുറ്റുമുള്ളവരെ നോക്കാതെ നൃത്തത്തിൽ പൂർണമായി മുഴുകിയിരിക്കുകയാണ് മുത്തശി. ഇൻസ്റ്റഗ്രാമിൽ പങ്കുവക്കപ്പെട്ട വീഡിയോ വളരെ വേഗം വൈറലായി മാറി. നിരവധി പേരാണ് ഇതിനോടകം വീഡിയോ കണ്ടു കഴിഞ്ഞത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/FqW7VJGGtZ9IrG38Ai0WK1
പരസ്യ ലൈംഗിക ബന്ധം; ഭാര്യയെയും കാമുകനെയും ഭർത്താവ് കുത്തിക്കൊന്നു
ഹൈദ്രാബാദ്: തന്‍റെ മുന്നിൽ വച്ച് പരസ്യമായി ലൈംഗിക ബന്ധത്തിലേർപ്പെട്ട ഭാര്യയെയും കാമുകനെയും ഭർത്താവ് സ്ക്രൂഡ്രൈവർ ഉപയോഗിച്ച് കുത്തി കൊലപ്പെടുത്തി. രചകൊണ്ട പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. ഇരട്ട കൊലപാതകം നടത്തിയ കേസിൽ കാർ ഡ്രൈവറായ യശ്വന്ത് എന്നയാളാണ് പൊലീസിന്‍റെ പിടിയിലായിരിക്കുന്നത്.
ഭാര്യയുടെ വഴിവിട്ട ബന്ധത്തെ തുടർന്നാണ് കൊലപാതകം നടത്തിയതെന്നാണ് ഇയാൾ മൊഴി നൽകിയിരിക്കുന്നത്. വിജയവാഡയിൽ താമസിച്ചിരുന്ന യശ്വന്തും ഭാര്യയും നാളുകൾക്ക് മുമ്പാണ് ഹൈദ്രാബാദിലേക്ക് താമസം മാറിയത്. ഇതോടെയാണ് ഭാര്യ മറ്റൊരാളുമായി അടുപ്പത്തിലായത്. ഡ്രൈവറായതിനാൽ യശ്വന്ത് വീട്ടിൽ ഉണ്ടാവാറില്ല. ഈ സമയത്ത് കാമുകൻ വീട്ടിൽ സന്ദർശനം നടത്തുന്നത് പതിവായിരുന്നു.
ഭാര്യയും കാമുകനുമായ ബന്ധം അറിഞ്ഞ യശ്വന്ത് താക്കീത് നൽകിയെങ്കിലും വീണ്ടും ഇവർ ബന്ധം തുടർന്നു. പലതവണ ഇവരെ അരുതാത്ത സാഹചര്യത്തിൽ പിടികൂടുകയും ചെയ്‌തു. കാമുകനുമായുള്ള ബന്ധം അവസാനിപ്പിക്കാൻ കഴിയില്ലെന്നായിരുന്നു ഭാര്യയുടെ നിലപാട്. വിവാഹ ബന്ധം വേർപെടുത്തണമെന്നും ഇവർ ആവശ്യപ്പെട്ടിരുന്നു.
ഇതോടെ ഒത്തു തീർപ്പിനെന്നോണം വിജയവാഡയിലേക്ക് താമസം മാറാമെന്ന് യശ്വന്ത് ഭാര്യയോട് പറഞ്ഞു. ഇവർ ഇതിനു സമ്മതിക്കുകയും ചെയ്‌തു. ഇതിനിടെ വിജയവാഡയിലേക്ക് യാത്ര തിരിച്ച ദമ്പതികളെ കാമുകൻ അനുഗമിച്ചു. ഇതോടെ കാമുകനെ കണ്ട് യാത്ര പറഞ്ഞിട്ട് വരാമെന്ന് യുവതി യശ്വന്തിനോട് പറഞ്ഞു. യശ്വന്ത് അനുമതി കൊടുത്തതോടെ അൽപം മാറി നിന്ന് ഇരുവരും സംസാരിച്ചു. സംസാരത്തിനിടെ യശ്വന്ത് നോക്കി നിൽക്കെ ഇരുവരും പരസ്യമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടു.
ഇത് കണ്ടതും കലികയറിയ യശ്വന്ത് രണ്ട് പേരെയും സ്ക്രൂഡ്രൈവർ കൊണ്ട് കുത്തി കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് മൃതദേഹം ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ചു. എന്നാൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ യശ്വന്ത് പിടിയിലാകുകയായിരുന്നു.
Post A Comment: