കൊച്ചി: യുഡിഎഫ്-എൽഡിഎഫ് സ്ഥാനാർഥി പ്രഖ്യാപനം കഴിഞ്ഞതോടെ തൃക്കാക്കര മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് ചൂട് പാരമ്യത്തിലെത്തി. വേനൽചൂടിൽ വെന്തുരുകുമ്പോഴും തെരഞ്ഞെടുപ്പ് രംഗം സജീവമായിരിക്കുകയാണ്. അതേസമയം സ്ഥാനാർഥി നിർണയത്തിൽ ഇടതുപക്ഷത്തിനുള്ളിൽ കനത്ത മുറുമുറുപ്പുണ്ടെന്നും റിപ്പോർട്ടുണ്ട്.
അപ്രതീക്ഷിതമായിട്ടാണ് ഇന്നലെ തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ഹൃദ്രോഗ വിദഗ്ദൻ ഡോ. ജോ. ജോസഫിനെ ഇടതുപക്ഷം സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. എൽ.ഡി.എഫ് ഒറ്റക്കെട്ടായി എടുത്ത തീരുമാനമെന്നായിരുന്നു വിശദീകരണം. എന്നാൽ ജില്ലയിലെ ചില സി.പി.എം നേതാക്കളുടെ താൽപര്യത്തിനു വഴങ്ങിയാണ് ജോ ജോസഫിലേക്ക് സ്ഥാനാർഥിത്വം എത്തിയതെന്ന വിമർശനവും ഉയരുന്നുണ്ട്.
ഇടത് തരംഗം അലയടിച്ച കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പോലും യുഡിഎഫിനൊപ്പം നിന്ന മണ്ഡലമാണ് തൃക്കാക്കര. അന്തരിച്ച പി.ടി. തോമസിനു മണ്ഡലത്തിലുണ്ടായിരുന്ന സ്വാധീനം ചെറുതല്ലെന്ന് ഇടതുപക്ഷത്തിനും വ്യക്തമാണ്. പി.ടിയുടെ ഭാര്യയെ തന്നെ യുഡിഎഫ് കളത്തിലിറക്കുമ്പോൾ എതിരാളി ശക്തനാകണമെന്ന വികാരമായിരുന്നു മണ്ഡലത്തിലെ ഇടതുപക്ഷത്തിന് ഉണ്ടായിരുന്നത്.
എന്നാൽ സജീവ രാഷ്ട്രീയത്തിൽ ഇല്ലാത്ത ജോ ജോസഫ് എത്രത്തോളം മണ്ഡലത്തിൽ സ്വാധീനം ചെലുത്തുമെന്ന ആശങ്കയാണ് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നത്. പരസ്യമായും രഹസ്യമായും ഇക്കാര്യം ചൂണ്ടീക്കാട്ടുന്ന നേതാക്കളുമുണ്ട്. ഒപ്പം സജീവ രാഷ്ട്രീയത്തിനു പുറത്തു നിന്നുള്ള സ്ഥാനാർഥി മത്സര രംഗത്തെത്തിയതോടെ പേമെന്‍റ് സീറ്റ് വിഭാഗവും യുഡിഎഫ് ഉയർത്തുന്നുണ്ട്. ഇത്തരം പ്രചരണങ്ങളെ മറികടക്കാൻ ഇടതുപക്ഷത്തിനു കഴിയുമോയെന്ന ആശങ്കയാണ് പലരും പങ്കുവക്കുന്നത്.
ഇതിനിടെ ജോ ജോസഫിനെ പിന്തുണക്കുന്നതിനെ ചൊല്ലി സീറോ മലബാർ സഭയിലും തർക്കം തുടങ്ങിയിട്ടുണ്ട്. ജോ ജോസഫ് സഭയുടെ സ്ഥാനാർഥിയല്ലെന്നാണ് എറണാകുളം - അങ്കമാലി അതിരൂപതയിലെ കർദിനാൾ വിരുദ്ധ വിഭാഗം വൈദികരുടെ വാദം.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/FqW7VJGGtZ9IrG38Ai0WK1
പരസ്യ ലൈംഗിക ബന്ധം; ഭാര്യയെയും കാമുകനെയും ഭർത്താവ് കുത്തിക്കൊന്നു
ഹൈദ്രാബാദ്: തന്‍റെ മുന്നിൽ വച്ച് പരസ്യമായി ലൈംഗിക ബന്ധത്തിലേർപ്പെട്ട ഭാര്യയെയും കാമുകനെയും ഭർത്താവ് സ്ക്രൂഡ്രൈവർ ഉപയോഗിച്ച് കുത്തി കൊലപ്പെടുത്തി. രചകൊണ്ട പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. ഇരട്ട കൊലപാതകം നടത്തിയ കേസിൽ കാർ ഡ്രൈവറായ യശ്വന്ത് എന്നയാളാണ് പൊലീസിന്‍റെ പിടിയിലായിരിക്കുന്നത്.
ഭാര്യയുടെ വഴിവിട്ട ബന്ധത്തെ തുടർന്നാണ് കൊലപാതകം നടത്തിയതെന്നാണ് ഇയാൾ മൊഴി നൽകിയിരിക്കുന്നത്. വിജയവാഡയിൽ താമസിച്ചിരുന്ന യശ്വന്തും ഭാര്യയും നാളുകൾക്ക് മുമ്പാണ് ഹൈദ്രാബാദിലേക്ക് താമസം മാറിയത്. ഇതോടെയാണ് ഭാര്യ മറ്റൊരാളുമായി അടുപ്പത്തിലായത്. ഡ്രൈവറായതിനാൽ യശ്വന്ത് വീട്ടിൽ ഉണ്ടാവാറില്ല. ഈ സമയത്ത് കാമുകൻ വീട്ടിൽ സന്ദർശനം നടത്തുന്നത് പതിവായിരുന്നു.
ഭാര്യയും കാമുകനുമായ ബന്ധം അറിഞ്ഞ യശ്വന്ത് താക്കീത് നൽകിയെങ്കിലും വീണ്ടും ഇവർ ബന്ധം തുടർന്നു. പലതവണ ഇവരെ അരുതാത്ത സാഹചര്യത്തിൽ പിടികൂടുകയും ചെയ്‌തു. കാമുകനുമായുള്ള ബന്ധം അവസാനിപ്പിക്കാൻ കഴിയില്ലെന്നായിരുന്നു ഭാര്യയുടെ നിലപാട്. വിവാഹ ബന്ധം വേർപെടുത്തണമെന്നും ഇവർ ആവശ്യപ്പെട്ടിരുന്നു.
ഇതോടെ ഒത്തു തീർപ്പിനെന്നോണം വിജയവാഡയിലേക്ക് താമസം മാറാമെന്ന് യശ്വന്ത് ഭാര്യയോട് പറഞ്ഞു. ഇവർ ഇതിനു സമ്മതിക്കുകയും ചെയ്‌തു. ഇതിനിടെ വിജയവാഡയിലേക്ക് യാത്ര തിരിച്ച ദമ്പതികളെ കാമുകൻ അനുഗമിച്ചു. ഇതോടെ കാമുകനെ കണ്ട് യാത്ര പറഞ്ഞിട്ട് വരാമെന്ന് യുവതി യശ്വന്തിനോട് പറഞ്ഞു. യശ്വന്ത് അനുമതി കൊടുത്തതോടെ അൽപം മാറി നിന്ന് ഇരുവരും സംസാരിച്ചു. സംസാരത്തിനിടെ യശ്വന്ത് നോക്കി നിൽക്കെ ഇരുവരും പരസ്യമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടു.
ഇത് കണ്ടതും കലികയറിയ യശ്വന്ത് രണ്ട് പേരെയും സ്ക്രൂഡ്രൈവർ കൊണ്ട് കുത്തി കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് മൃതദേഹം ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ചു. എന്നാൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ യശ്വന്ത് പിടിയിലാകുകയായിരുന്നു.
Post A Comment: