www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1777) Idukki (1739) Mostreaded (1611) Crime (1363) National (1184) Entertainment (827) world (420) Viral (419) Video (351) Health (196) Gallery (160) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഡോ. ജോ ജോസഫ് തൃക്കാക്കര എൽ.ഡി.എഫ് സ്ഥാനാർഥി

Share it:



കൊച്ചി: തൃക്കാക്കരയിൽ ഡോ. ജോ ജോസഫ് ഇടതു മുന്നണി സ്ഥാനാർഥി. എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജനാണ് വാർത്താ സമ്മേളനത്തിലൂടെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്. പി.ടി. തോമസിന്‍റെ നിര്യാണത്തെ തുടർന്നാണ് മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. പി.ടി. തോമസിന്‍റെ ഭാര്യ ഉമയാണ് യുഡിഎഫ് സ്ഥാനാർഥി.

ലിസി ഹോസ്പിറ്റലിലെ ഹൃദ്രോഗ വിദഗ്ദനാണ് ഡോ. ജോ ജോസഫ്. കോതമംഗലം സ്വദേശിയാണ്. സിപിഎം പാർട്ടി ചിഹ്നത്തിലാകും മത്സരിക്കുക. മണ്ഡലത്തിലെ സ്ഥാനാർഥിക്കായി ഒരു പേര് മാത്രമാണ് ചർച്ച ചെയ്‌തതെന്നും പ്രഖ്യാപനത്തിൽ കാലതാമസമുണ്ടായിട്ടില്ലെന്നും ഇപി വിശദീകരിച്ചു.  

ദിവസങ്ങൾ നീണ്ട സസ്പെൻസുകൾക്കൊടുവിലാണ് ഇടതു മുന്നണി സ്ഥാനാർഥിയെ പ്രഖ്യാപിക്കുന്നത്. നേരത്തെ കെ.എസ്. അരുൺകുമാറിനെ സ്ഥാനാർഥിയാക്കുമെന്ന തരത്തിൽ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. എന്നാൽ പാർട്ടിക്കുള്ളിലെ തന്നെ അസ്വാരസ്യത്തെ തുടർന്ന് അരുൺകുമാറിനെ തഴയുകയായിരുന്നു. 

ടെലഗ്രാമിൽ ഫോളോ ചെയ്യാനായി

https://chat.whatsapp.com/JsVgnGYPwOZ0Bsjs6hu5nD

ഭാര്യയെയും മക്കളെയും വണ്ടിയിലിട്ട് തീ കൊളുത്തിയ ഭർത്താവ് ജീവനൊടുക്കി 

മലപ്പുറം: പാണ്ടിക്കാട്ട് ഒരു കുടുംബത്തിലെ രണ്ട് പേരെ ഗുഡ്സ് ഓട്ടോറിക്ഷയിൽ വെന്തു മരിച്ച നിലയിൽ കണ്ടെത്തി. പാണ്ടിക്കാട് വലയന്തോൾ മുഹമ്മദ്, ഭാര്യ ജാസ്‌മിൻ എന്നിവരാണ് മരിച്ചത്. സാരമായി പരുക്കേറ്റ ഇവരുടെ മകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഭാര്യയേയും മകളേയും തീകൊളുത്തി ഭർത്താവ് ആത്മഹത്യ ചെയ്തുവെന്നാണ് നിഗമനം. ജാസ്മിനേയും മകളെയും ഗുഡ്സ് ഓട്ടോയിലിട്ട് കത്തിച്ച ശേഷം ഭർത്താവ് തീ കൊളുത്തി കിണറ്റിൽ ചാടിയെന്നാണ് കരുതുന്നത്. ഭാര്യയുടെ തറവാട് വീട്ടിന് സമീപത് വച്ച് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. 

കാസ‍ർ​ഗോഡ് ആണ് മുഹമ്മദ് ജോലിചെയ്യുന്നതെന്നും ഇന്നുരാവിലെ ഇവിടെ എത്തിയ ഇയാൾ ഭാര്യയേയും മക്കളേയും അടുത്തുള്ള റബ്ബർ തോട്ടത്തിന് സമീപത്തേക്ക് ഫോൺ ചെയ്തു വിളിച്ചു വരുത്തുകയുമായിരുന്നുവെന്നാണ് വിവരം. ഇവിടെ വച്ച് മുഹമ്മദും ഭാര്യയും തമ്മിൽ വാക്കേറ്റമായി. പിന്നാലെ ഭാര്യയേയും രണ്ടു മക്കളേയും വണ്ടിയിൽ കയറ്റി ലോക്ക് ചെയ്തു. ഈ സമയത്ത് ജാസ്മിന്‍റെ സഹോദരിമാ‍ർ ബഹളം കേട്ട് സ്ഥലത്തേക്ക് എത്തി. മുഹമ്മദ് വാഹനത്തിന് തീകൊളുത്തിയ കണ്ട സഹോദരിമാരിൽ ഒരാൾ രണ്ടു കുട്ടികളിൽ ഒരാളെ വലിച്ചു പുറത്തേക്കിട്ടു. എന്നാൽ ഈ കുട്ടിക്ക് സാരമായി പരുക്കേറ്റിട്ടുണ്ട്.

വാഹനം കത്തിക്കാൻ മുഹമ്മദ് സ്ഫോടക വസ്തുക്കൾ ഉപയോ​ഗിച്ചിട്ടുണ്ട് എന്നാണ് വിവരം. അഞ്ചും, പതിനൊന്നും വയസുള്ള രണ്ട് കുട്ടികളാണ് അപകടത്തിൽപ്പെട്ടത്. ഇതു കൂടാതെ മറ്റൊരു പെൺകുട്ടിയും ഈ ദമ്പതികൾക്ക് ഉണ്ടെങ്കിലും സംഭവസമയത്ത് ഈ കുട്ടി സ്ഥലത്തുണ്ടായിരുന്നില്ല. 

വലിയ സ്ഫോടന ശബ്ദത്തോടെയാണ് വാഹനം കത്തിയത് എന്നാണ് പ്രദേശവാസികൾ പറയുന്നത്. ശബ്​ദം കേട്ട് ഓടിയെത്തിയ സമീപവാസികൾ വെള്ളമൊഴിച്ച് തീകെടുത്താൻ നോക്കിയെങ്കിലും പെട്ടെന്ന് വാഹനത്തിൽ നിന്നും വീണ്ടും സ്ഫോടനം ഉണ്ടായി ഇതോടെ ആളുകൾക്ക് രക്ഷാപ്രവർത്തനം സാധിക്കാത്ത സ്ഥിതിയാണ്. തുടർന്ന് ഫയർഫോഴ്സ് ഉദ്യോ​ഗസ്ഥ‍ർസ്ഥലത്ത് എത്തിയാണ് തീയണച്ചത്. ഇതിനോടകം അരമണിക്കൂറോളം ജാസ്മിനും മകളും അടങ്ങിയ വാഹനം നിന്നു കത്തി. വാഹനം കത്തിച്ച ഉടനെ തന്നെ സ്വയം തീകൊളുത്തിയ മുഹമ്മദ് ഓടി അടുത്തുള്ള കിണറ്റിലേക്ക് ചാടിആത്മഹത്യചെയ്തിരുന്നു. 


Share it:

Kerala

Post A Comment: