www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1777) Idukki (1739) Mostreaded (1611) Crime (1363) National (1184) Entertainment (827) world (420) Viral (419) Video (351) Health (196) Gallery (160) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഭാര്യയെയും മക്കളെയും വണ്ടിയിലിട്ട് തീ കൊളുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി

Share it:



മലപ്പുറം: പാണ്ടിക്കാട്ട് ഒരു കുടുംബത്തിലെ രണ്ട് പേരെ ഗുഡ്‌സ് ഓട്ടോറിക്ഷയിൽ വെന്തു മരിച്ച നിലയിലും ഒരാളെ സമീപത്തെ കിണറ്റിൽ മരിച്ച നിലയിലും കണ്ടെത്തി. പാണ്ടിക്കാട് വലയന്തോൾ മുഹമ്മദ്, ഭാര്യ ജാസ്‌മിൻ, മകൾ ഫാത്തിമത് സഫ (11) എന്നിവരാണ് മരിച്ചത്. സാരമായി പരുക്കേറ്റ ഇവരുടെ മറ്റൊരു മകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഭാര്യയേയും മക്കളെയും തീകൊളുത്തി ഭർത്താവ് ആത്മഹത്യ ചെയ്‌തുവെന്നാണ് നിഗമനം. ജാസ്മിനേയും മകളെയും ഗുഡ്സ് ഓട്ടോയിലിട്ട് കത്തിച്ച ശേഷം ഭർത്താവ് തീ കൊളുത്തി കിണറ്റിൽ ചാടിയെന്നാണ് കരുതുന്നത്. ഭാര്യയുടെ തറവാട് വീട്ടിന് സമീപത് വച്ച് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം.  

കാസ‍ർ​ഗോഡ് ആണ് മുഹമ്മദ് ജോലിചെയ്യുന്നതെന്നും ഇന്നുരാവിലെ ഇവിടെ എത്തിയ ഇയാൾ ഭാര്യയേയും മക്കളേയും അടുത്തുള്ള റബ്ബർ തോട്ടത്തിന് സമീപത്തേക്ക് ഫോൺ ചെയ്‌തു വിളിച്ചു വരുത്തുകയുമായിരുന്നുവെന്നാണ് വിവരം. ഇവിടെ വച്ച് മുഹമ്മദും ഭാര്യയും തമ്മിൽ വാക്കേറ്റമായി. 

പിന്നാലെ ഭാര്യയേയും രണ്ടു മക്കളേയും വണ്ടിയിൽ കയറ്റി ലോക്ക് ചെയ്‌തു. ഈ സമയത്ത് ജാസ്മിന്‍റെ സഹോദരിമാ‍ർ ബഹളം കേട്ട് സ്ഥലത്തേക്ക് എത്തി. മുഹമ്മദ് വാഹനത്തിന് തീകൊളുത്തിയ കണ്ട സഹോദരിമാരിൽ ഒരാൾ രണ്ടു കുട്ടികളിൽ ഒരാളെ വലിച്ചു പുറത്തേക്കിട്ടു. എന്നാൽ ഈ കുട്ടിക്ക് സാരമായി പരുക്കേറ്റിട്ടുണ്ട്.

വാഹനം കത്തിക്കാൻ മുഹമ്മദ് സ്ഫോടക വസ്തുക്കൾ ഉപയോ​ഗിച്ചിട്ടുണ്ട് എന്നാണ് വിവരം. അഞ്ചും, പതിനൊന്നും വയസുള്ള രണ്ട് കുട്ടികളാണ് അപകടത്തിൽപ്പെട്ടത്. ഇതു കൂടാതെ മറ്റൊരു പെൺകുട്ടിയും ഈ ദമ്പതികൾക്ക് ഉണ്ടെങ്കിലും സംഭവസമയത്ത് ഈ കുട്ടി സ്ഥലത്തുണ്ടായിരുന്നില്ല. 

വലിയ സ്ഫോടന ശബ്ദത്തോടെയാണ് വാഹനം കത്തിയത് എന്നാണ് പ്രദേശവാസികൾ പറയുന്നത്. ശബ്​ദം കേട്ട് ഓടിയെത്തിയ സമീപവാസികൾ വെള്ളമൊഴിച്ച് തീകെടുത്താൻ നോക്കിയെങ്കിലും പെട്ടെന്ന് വാഹനത്തിൽ നിന്നും വീണ്ടും സ്ഫോടനം ഉണ്ടായി ഇതോടെ ആളുകൾക്ക് രക്ഷാപ്രവർത്തനം സാധിക്കാത്ത സ്ഥിതിയാണ്. 

തുടർന്ന് ഫയർഫോഴ്‌സ് ഉദ്യോ​ഗസ്ഥ‍ർസ്ഥലത്ത് എത്തിയാണ് തീയണച്ചത്. ഇതിനോടകം അരമണിക്കൂറോളം ജാസ്മിനും മകളും അടങ്ങിയ വാഹനം നിന്നു കത്തി. വാഹനം കത്തിച്ച ഉടനെ തന്നെ സ്വയം തീകൊളുത്തിയ മുഹമ്മദ് ഓടി അടുത്തുള്ള കിണറ്റിലേക്ക് ചാടിആത്മഹത്യചെയ്‌തിരുന്നു. 

ടെലഗ്രാമിൽ ഫോളോ ചെയ്യാനായി

https://chat.whatsapp.com/JsVgnGYPwOZ0Bsjs6hu5nD

ജെസിബി ടയർ പൊട്ടിത്തെറിച്ച് രണ്ട് പേർ മരിച്ചു 

റായ്‌പൂർ: കാറ്റ് നിറക്കുന്നതിനിടെ ജെ.സി.ബിയുടെ ടയർ പൊട്ടിത്തെറിച്ച് രണ്ട് തൊഴിലാളികൾ മരിച്ചു. ചത്തീസ്ഗഡിലെ റായ്പൂർ ജില്ലയിലാണ് അപകടം നടന്നത്. ജെസിബിയുടെ ടയറിൽ കാറ്റ് നിറക്കാൻ വർക്ക് ഷോപ്പിൽ എത്തിച്ചപ്പോഴായിരുന്നു അപ്രതീക്ഷിത അപകടം. സംഭവത്തിന്‍റെ സിസി ടിവി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. 

ഒരു തൊഴിലാളി ജെസിബിയുടെ ടയർ ഊരി നിലത്തിട്ട ശേഷം അതിനു നടുവിലിരുന്ന് കാറ്റ് നിറക്കുന്നത് വീഡിയോയിൽ വ്യക്തമാണ്. സമീപത്ത് മറ്റുചിലർ ഉണ്ടായിരുന്നെങ്കിലും ഇവർ അപകടത്തിനു തൊട്ടു മുമ്പ് ഇവിടെ നിന്നും മാറുന്നുണ്ട്. ഇതിനിടെ കാറ്റു നിറച്ചു കൊണ്ടിരുന്ന ടയറിൽ മറ്റൊരു തൊഴിലാളി തട്ടി നോക്കിയതോടെ ടയർ പൊട്ടിത്തെറിക്കുകയായിരുന്നു.

ഇതോടെ രണ്ട് തൊഴിലാളികളും ദൂരേക്ക് തെറിച്ചു പോയി. ഗുരുതരമായി പരുക്കേറ്റ ഇരുവരും മരണത്തിനു കീഴടങ്ങുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. മധ്യപ്രദേശിലെ റേവ ജില്ലയിൽ നിന്നുള്ളവരാണ് മരിച്ചതെന്നാണ് വിവരം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 


Share it:

Kerala

Post A Comment: