www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1777) Idukki (1739) Mostreaded (1611) Crime (1363) National (1184) Entertainment (827) world (420) Viral (419) Video (351) Health (196) Gallery (160) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

മക്കളെ കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കി

Share it:



ആലപ്പുഴ: കുടുംബ പ്രശ്‌നങ്ങളെ തുടർന്ന് രണ്ട് മക്കളെ കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കി. കുന്നുംപുറത്ത് പൊലീസ് ക്വാർട്ടേഴ്‌സിലാണ് സംഭവം നടന്നത്. സിവിൽ പൊലീസ് ഉദ്യോഗസ്ഥൻ റെനീസിന്‍റെ ഭാര്യ നജ്‌ല, മക്കളായ ടിപ്പു സുൽത്താൻ (അഞ്ച്), മലാല (ഒന്നര) എന്നിവരാണ് മരിച്ചത്.  

മകളെ വെള്ളത്തിൽ മുക്കിയും തുടർന്ന് ഷാൾ കഴുത്തിൽ മുറുക്കി അ‍ഞ്ച് വയസുകാരനെയും കൊലപ്പെടുത്തുകയായിരുന്നു. ഇരുവരെയും കൊന്ന ശേഷം നജ്‍ല കെട്ടിത്തൂങ്ങി മരിച്ചുവെന്നാണ് പൊലീസ് പറയുന്നത്. കുടുംബപ്രശ്നങ്ങളാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. റെനീസിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

വണ്ടാനം മെഡിക്കൽ കോളെജിലെ പൊലീസ് ഔട്ട്പോസ്റ്റിലെ സിവിൽ പൊലീസ് ഓഫീസറായ റെനീസ് ഇന്നലെ രാത്രി ജോലിക്ക് പോയപ്പോഴാണ് സംഭവം. രാവിലെ മടങ്ങിയെത്തിയപ്പോഴാണ് വീടിനകത്ത് ഭാര്യയുടെയും മക്കളുടെയും മൃതദേഹം കണ്ടെത്തിയതെന്ന് റെനീസ് പൊലീസിനോട് പറഞ്ഞു. റെനീസ് തന്നെയാണ് വിവരം പൊലീസിനെ അറിയിച്ചത്. വീട്ടിൽ നിന്ന് പോകുമ്പോൾ അസ്വാഭാവികത ഒന്നും ഇല്ലെന്നായിരുന്നു റെനീസിന്‍റെ മൊഴിയെങ്കിലും ഇരുവർക്കുമിടയിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. 

ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നു എന്ന് അയൽക്കാരും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ആർഡിഒയുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ തുടങ്ങി. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/KG4A6xRjt7RDaMQ8SOxVUJ

അടിമുടി മാറി വാട്‌സാപ് 

ഗ്രൂപ്പ് അംഗങ്ങളുടെ എണ്ണം ഇരട്ടിയാക്കുന്നതുൾപ്പെടെ അടിമുടി മാറ്റങ്ങൾക്കൊരുങ്ങി വാട്‌സാപ്. പുതിയ അപ്‌ഡേഷൻ വരുന്നതോടെ വാട്‌സാപ്പിൽ വരുന്നത് ഒട്ടേറെ മാറ്റങ്ങളാണ്. വലിയ ഫയലുകൾ അയക്കാനുള്ള സൗകര്യമാണ് ഇതിൽ ശ്രദ്ധേയമായ മറ്റൊന്ന്. ഒപ്പം ഗ്രൂപ്പുകളിലെ സന്ദേശങ്ങൾ അഡ്‌മിൻമാർക്ക് ഡിലീറ്റ് ചെയ്യാനുള്ള സൗകര്യവും പുതുതായി വരുന്നുണ്ട്. 

വരുന്ന ആഴ്ച്ചകളിൽ തന്നെ പുതിയ സൗകര്യങ്ങൾ വാട്‌സാപ്പിൽ എത്തുമെന്നാണ് അറിയിപ്പ്. ഓരോ സന്ദേശത്തിനും ഇമോജികൾ വഴി സന്ദേശത്തിനുള്ളിൽ തന്നെ പ്രതികരിക്കാവുന്ന ഇമോജി റിയാക്ഷൻസ് ആണ് ഏറ്റവും ഒടുവിലത്തെ അപ്‌ഡേറ്റിൽ ലഭ്യമാക്കിയിട്ടുള്ളത്. ഇതിനു പിന്നാലെ വരുന്ന അപ്ഡേറ്റുകൾ ഇവയൊക്കെയാണ്. 


- വാട്‌സാപ് ഗ്രൂപ്പ് അംഗങ്ങളുടെ എണ്ണം ഇരട്ടിയാകും. നിലവിൽ 256 പേർക്കാണ് ഒരു ഗ്രൂപ്പിൽ അംഗങ്ങളാകാൻ കഴിയുന്നത്. ഇത് 512 ആയി ഉയരും. നേരത്തെ 256 എന്ന പരിധിയെ തുടർന്ന് ഒരു സ്ഥാപനത്തിന് ഒന്നിലേറെ ഗ്രൂപ്പുകൾ സൃഷ്‌ടിക്കേണ്ടി വന്നിരുന്നു. 

- ഗ്രൂപ്പിലെ അംഗങ്ങൾ പോസ്റ്റ് ചെയ്യുന്നതിനെ നിയന്ത്രിക്കാൻ അഡ്‌മിൻമാർക്ക് കഴിയും. നേരത്തെ ഈ സംവിധാനം ഇല്ലായിരുന്നു. ഇതോടെ അബദ്ധത്തിൽ അംഗങ്ങൾ പോസ്റ്റ് ചെയ്യുന്നത് അതുപോലെ തന്നെ ഗ്രൂപ്പിൽ കിടക്കുന്ന സാഹചര്യം ഉണ്ടായിരുന്നു. ഇനിയിപ്പോൾ അംഗങ്ങൾ എന്തെങ്കിലും അബദ്ധം പോസ്റ്റ് ചെയ്‌താലും അത് അഡ്മിനു ഡിലീറ്റാക്കാൻ സാധിക്കും. 

- 2 ജിബി വരെയുള്ള ഫയലുകൾ ഒറ്റത്തവണയായി അയക്കാം. നിലവിൽ 100 എം.ബി വരെയാണ് പരിധി. ഇത് ഉയരുന്നതോടെ ഒരു സിനിമ പൂർണമായി വാട്‌സാപ്പിലൂടെ അയക്കാൻ സാധിക്കും. നിലവിൽ ടെലഗ്രാമിലൂടെയാണ് സിനിമാ ഫയലുകൾ ഷെയർ ചെയ്‌തിരുന്നത്.

- വോയ്‌സ് കോളിൽ ഒരേസമയം 32 പേരെവരെ ചേർക്കാം. നിലവിൽ എട്ട് പേരെയാണ് ചേർക്കാവുന്നത്. 32 പേരിൽ കൂടുതലുള്ള കോളുകൾക്ക് ഗ്രൂപ്പ് കോൾ സംവിധാനം ഉപയോഗിക്കാൻ കഴിയും. 

Share it:

Kerala

Mostreaded

Post A Comment: