
കായംകുളം: മൊബൈൽ ടവറിൽ കയറി ആത്മഹത്യക്ക് ശ്രമിച്ച യുവതി കടന്നലിനെ ഭയന്ന് താഴേക്ക് ചാടി. കായംകുളം ടൗണിലാണ് സംഭവം നടന്നത്. ബിഎസ്എൻഎൽ ടവറിലാണ് യുവതി കയറിയത്. കുട്ടിയെ വിട്ടുകിട്ടണം എന്ന് ആവശ്യപ്പെട്ടാണ് യുവതി ടവറില്‍ കയറിയത്.
ടവറിലെ കടന്നല്‍ കൂട് ഇളകിയതിനെ തുടര്‍ന്ന് യുവതി താഴെക്ക് ചാടി. എന്നാല്‍ ഫയര്‍ ഫോഴ്‌സ് വിരിച്ച വലയിലേക്കാണ് യുവതി വീണത്. യുവതിയെ ആശുപത്രിയിലേക്ക് മാറ്റി. ഇവര്‍ക്കും രക്ഷാ പ്രവര്‍ത്തനത്തിനിടെ ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ക്കും കടന്നലിന്‍റെ കുത്തേറ്റു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/KG4A6xRjt7RDaMQ8SOxVUJ
അടിമുടി മാറി വാട്‌സാപ്
ഗ്രൂപ്പ് അംഗങ്ങളുടെ എണ്ണം ഇരട്ടിയാക്കുന്നതുൾപ്പെടെ അടിമുടി മാറ്റങ്ങൾക്കൊരുങ്ങി വാട്‌സാപ്. പുതിയ അപ്‌ഡേഷൻ വരുന്നതോടെ വാട്‌സാപ്പിൽ വരുന്നത് ഒട്ടേറെ മാറ്റങ്ങളാണ്. വലിയ ഫയലുകൾ അയക്കാനുള്ള സൗകര്യമാണ് ഇതിൽ ശ്രദ്ധേയമായ മറ്റൊന്ന്. ഒപ്പം ഗ്രൂപ്പുകളിലെ സന്ദേശങ്ങൾ അഡ്‌മിൻമാർക്ക് ഡിലീറ്റ് ചെയ്യാനുള്ള സൗകര്യവും പുതുതായി വരുന്നുണ്ട്.
വരുന്ന ആഴ്ച്ചകളിൽ തന്നെ പുതിയ സൗകര്യങ്ങൾ വാട്‌സാപ്പിൽ എത്തുമെന്നാണ് അറിയിപ്പ്. ഓരോ സന്ദേശത്തിനും ഇമോജികൾ വഴി സന്ദേശത്തിനുള്ളിൽ തന്നെ പ്രതികരിക്കാവുന്ന ഇമോജി റിയാക്ഷൻസ് ആണ് ഏറ്റവും ഒടുവിലത്തെ അപ്‌ഡേറ്റിൽ ലഭ്യമാക്കിയിട്ടുള്ളത്. ഇതിനു പിന്നാലെ വരുന്ന അപ്ഡേറ്റുകൾ ഇവയൊക്കെയാണ്.
- വാട്‌സാപ് ഗ്രൂപ്പ് അംഗങ്ങളുടെ എണ്ണം ഇരട്ടിയാകും. നിലവിൽ 256 പേർക്കാണ് ഒരു ഗ്രൂപ്പിൽ അംഗങ്ങളാകാൻ കഴിയുന്നത്. ഇത് 512 ആയി ഉയരും. നേരത്തെ 256 എന്ന പരിധിയെ തുടർന്ന് ഒരു സ്ഥാപനത്തിന് ഒന്നിലേറെ ഗ്രൂപ്പുകൾ സൃഷ്‌ടിക്കേണ്ടി വന്നിരുന്നു.
- ഗ്രൂപ്പിലെ അംഗങ്ങൾ പോസ്റ്റ് ചെയ്യുന്നതിനെ നിയന്ത്രിക്കാൻ അഡ്‌മിൻമാർക്ക് കഴിയും. നേരത്തെ ഈ സംവിധാനം ഇല്ലായിരുന്നു. ഇതോടെ അബദ്ധത്തിൽ അംഗങ്ങൾ പോസ്റ്റ് ചെയ്യുന്നത് അതുപോലെ തന്നെ ഗ്രൂപ്പിൽ കിടക്കുന്ന സാഹചര്യം ഉണ്ടായിരുന്നു. ഇനിയിപ്പോൾ അംഗങ്ങൾ എന്തെങ്കിലും അബദ്ധം പോസ്റ്റ് ചെയ്‌താലും അത് അഡ്മിനു ഡിലീറ്റാക്കാൻ സാധിക്കും.
- 2 ജിബി വരെയുള്ള ഫയലുകൾ ഒറ്റത്തവണയായി അയക്കാം. നിലവിൽ 100 എം.ബി വരെയാണ് പരിധി. ഇത് ഉയരുന്നതോടെ ഒരു സിനിമ പൂർണമായി വാട്‌സാപ്പിലൂടെ അയക്കാൻ സാധിക്കും. നിലവിൽ ടെലഗ്രാമിലൂടെയാണ് സിനിമാ ഫയലുകൾ ഷെയർ ചെയ്‌തിരുന്നത്.
- വോയ്‌സ് കോളിൽ ഒരേസമയം 32 പേരെവരെ ചേർക്കാം. നിലവിൽ എട്ട് പേരെയാണ് ചേർക്കാവുന്നത്. 32 പേരിൽ കൂടുതലുള്ള കോളുകൾക്ക് ഗ്രൂപ്പ് കോൾ സംവിധാനം ഉപയോഗിക്കാൻ കഴിയും.
Post A Comment: