www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1825) Idukki (1775) Mostreaded (1616) Crime (1388) National (1202) Entertainment (833) world (430) Viral (425) Video (353) Health (198) Gallery (162) mollywood (160) sports (137) Gulf (132) Trending (109) business (94) bollywood (87) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (26) auto (25) Sex (24) Beauty (21) hollywood (19) shortfilm (15) editorial (13) trailer (13) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കൈയിൽ അറുത്തെടുത്ത മനുഷ്യന്‍റെ തലയുമായി യുവാവ് പൊലീസ് സ്റ്റേഷനിൽ

Share it:



ഗുവാഹത്തി: 500 രൂപയെചൊല്ലിയുള്ള തർക്കത്തിനിടെ 55 കാരനെ കുത്തി കൊലപ്പെടുത്തിയ ശേഷം കഴുത്ത് അറുത്തെടുത്ത് യുവാവ്. സുനിറാം മാഡ്രി എന്നയാളാണ് 55 കാരനെ കൊലപ്പെടുത്തിയത്. തുടർന്ന് വെട്ടിയ തലയും കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധവുമായി പ്രതി 10 കിലോമീറ്റർ നടന്ന് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. അസമിലെ സോനിത്പൂർ ജില്ലയിലാണ് സംഭവം.  

ബ്രോയിലർ ഹെംറോ എന്നയാളാണ് കൊല്ലപ്പെട്ടത്. ദയാൽപൂർ ഗ്രാമത്തിൽ താമസിക്കുന്നവരാണ് ഇരുവരും. തിങ്കളാഴ്ച്ച രാത്രി ഫെംറോ ഭാര്യക്കൊപ്പം വീട്ടുമുറ്റത്ത് ഇരിക്കുമ്പോഴായിരുന്നു സംഭവം നടന്നത്. ഫെംറോ സുനീറാമിനോട് 500 രൂപ കടം ചോദിച്ചിരുന്നു. ഇയാൾ ഇത് നൽകാൻ തയാറായില്ല. 

പിന്നീട് ഇതെ ചൊല്ലി ഇരുവരും തർക്കത്തിലായി. കടം ചോദിച്ചതിന് സുനീറാം ഫെംറോയെ കളിയാക്കുകയും ചെയ്‌തു. ഇതോടെയാണ് തർക്കം സംഘർഷത്തിലേക്ക് നീണ്ടത്. തുടർന്ന് സുനീറാം 25 തവണ കുത്തിയും വെട്ടിയും ഇയാളെ കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് തല അറുത്തുമാറ്റി പൊലീസ് സ്റ്റേഷനിലേക്ക് നടന്നു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/FqW7VJGGtZ9IrG38Ai0WK1

കൊച്ചിയിലെ ഫ്ലാറ്റിൽ യുവാവ് കൊല്ലപ്പെട്ട നിലയിൽ

കൊച്ചി: നഗരത്തിലെ ഫ്ലാറ്റിനുള്ളിൽ യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ അന്വേഷണം സുഹൃത്തുക്കളിലേക്ക് നീളുന്നു. മലപ്പുഴം വണ്ടൂർ സ്വദേശി സജീവ് കൃഷ്‌ണയെയാണ് കാക്കനാട് ഇടച്ചിറയിലെ ഓക്സോണിയ ഫ്ലാറ്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇയാൾക്കൊപ്പം താമസിച്ചിരുന്ന പയ്യോളി സ്വദേശി അർഷാദിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. 

കൊല നടത്തിയത് ഇയാളായിരിക്കാമെന്ന നിഗമനത്തിലാണ് പൊലീസ്. ഇയാളുടെ ഫോൺ സ്വിച്ച് ഓഫാണ്. ഇന്നലെ വൈകിട്ടാണ് കൊലപാതക വിവരം പുറത്തറിയുന്നത്. ശരീരമാസകലം കുത്തേറ്റ സജീവ് കൃഷ്ണയുടെ മൃതദേഹം പുതപ്പുകൊണ്ട്  പൊതിഞ്ഞ് വരിഞ്ഞു കെട്ടിയ നിലയിലായിരുന്നു. ഫ്‌ളാറ്റിലെ പൈപ്പ് ഡെക്റ്റിനിടയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. 

രണ്ടുദിവസമായി സജീവിനെ ഫോണില്‍ കിട്ടാതായതോടെ ഫ്‌ളാറ്റിലെ സഹതാമസക്കാര്‍ വന്നുനോക്കുകയായിരുന്നു. ഫ്‌ളാറ്റ് പുറത്ത് നിന്നും  പൂട്ടിയ നിലയില്‍ കണ്ടതോടെ സെക്യൂരിറ്റിയെ വിവരം അറിയിക്കുകയും പൊലീസ് എത്തിയ ശേഷം മറ്റൊരു താക്കോല്‍ ഉണ്ടാക്കി ഫ്‌ളാറ്റ് തുറക്കുകയുമായിരുന്നു. കൊലപാതകി എന്ന് സംശയിക്കുന്ന അര്‍ഷാദ് ഈ ഫ്‌ളാറ്റിലെ സ്ഥിരതാമസക്കാരന്‍ ആയിരുന്നില്ല.

സ്ഥിരതാമസക്കാരന്‍ ആയിരുന്ന അംജാദ് എന്നയാളുടെ സുഹൃത്താണ് അര്‍ഷാദ്. ഈ ബന്ധത്തിന്‍റെ അടിസ്ഥാനത്തിലാണ് അര്‍ഷാദ് ഇവിടെ താമസിക്കാനെത്തിയത്. കൊലപാതകം പുറത്തറിഞ്ഞതോടെയാണ് അര്‍ഷാദിന്‍റെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആയത്. തേഞ്ഞിപ്പാലത്തിന് സമീപമാണ് ഫോണ്‍ ഓഫായതെന്നും പൊലീസ് പറയുന്നു. അര്‍ഷാദിനായി ബന്ധുവീടുകളില്‍ പൊലീസ് പരിശോധന നടത്തുകയാണ്. ഹോട്ടല്‍ മാനേജ് മെന്‍റ് കോഴ്‌സ് പഠിക്കാനായാണ് 22 കാരനായ സജീവ് കൃഷ്ണ കൊച്ചിയിലെത്തിയത്. 


Share it:

Crime

Post A Comment: