www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1978) Idukki (1905) Mostreaded (1617) Crime (1484) National (1242) Entertainment (854) world (449) Viral (444) Video (361) Health (210) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (96) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (29) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

വണ്ടിപ്പെരിയാറ്റിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

Share it:

vandiperiyar accident

ഇടുക്കി: വണ്ടിപ്പെരിയാർ 62-ാം മൈലിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. വണ്ടിപ്പെരിയാർ വക്കച്ചൻകോളനി സ്വദേശി രതീഷ് (27) ആണ് മരിച്ചത്. ബുധനാഴ്ച്ച വൈകിട്ട് 3.15 ഓടെ 62-ാം മൈൽ പോളി ടെക്‌നിക്കിനു സമീപത്തായിരുന്നു അപകടം. 

അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഏറെ നേരം ഗതാഗതം സ്‌തംഭിച്ചു. പിന്നീട് വണ്ടിപ്പെരിയാർ പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി മാറ്റും. 

ടെലഗ്രാമിൽ ഫോളോ ചെയ്യാനായി

https://t.me/superprimetime

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/FqW7VJGGtZ9IrG38Ai0WK1

കൊച്ചിയിലെ ഫ്ലാറ്റിൽ യുവാവ് കൊല്ലപ്പെട്ട നിലയിൽ

കൊച്ചി: നഗരത്തിലെ ഫ്ലാറ്റിനുള്ളിൽ യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ അന്വേഷണം സുഹൃത്തുക്കളിലേക്ക് നീളുന്നു. മലപ്പുഴം വണ്ടൂർ സ്വദേശി സജീവ് കൃഷ്‌ണയെയാണ് കാക്കനാട് ഇടച്ചിറയിലെ ഓക്സോണിയ ഫ്ലാറ്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇയാൾക്കൊപ്പം താമസിച്ചിരുന്ന പയ്യോളി സ്വദേശി അർഷാദിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. 

കൊല നടത്തിയത് ഇയാളായിരിക്കാമെന്ന നിഗമനത്തിലാണ് പൊലീസ്. ഇയാളുടെ ഫോൺ സ്വിച്ച് ഓഫാണ്. ഇന്നലെ വൈകിട്ടാണ് കൊലപാതക വിവരം പുറത്തറിയുന്നത്. ശരീരമാസകലം കുത്തേറ്റ സജീവ് കൃഷ്ണയുടെ മൃതദേഹം പുതപ്പുകൊണ്ട്  പൊതിഞ്ഞ് വരിഞ്ഞു കെട്ടിയ നിലയിലായിരുന്നു. ഫ്‌ളാറ്റിലെ പൈപ്പ് ഡെക്റ്റിനിടയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. 

രണ്ടുദിവസമായി സജീവിനെ ഫോണില്‍ കിട്ടാതായതോടെ ഫ്‌ളാറ്റിലെ സഹതാമസക്കാര്‍ വന്നുനോക്കുകയായിരുന്നു. ഫ്‌ളാറ്റ് പുറത്ത് നിന്നും  പൂട്ടിയ നിലയില്‍ കണ്ടതോടെ സെക്യൂരിറ്റിയെ വിവരം അറിയിക്കുകയും പൊലീസ് എത്തിയ ശേഷം മറ്റൊരു താക്കോല്‍ ഉണ്ടാക്കി ഫ്‌ളാറ്റ് തുറക്കുകയുമായിരുന്നു. കൊലപാതകി എന്ന് സംശയിക്കുന്ന അര്‍ഷാദ് ഈ ഫ്‌ളാറ്റിലെ സ്ഥിരതാമസക്കാരന്‍ ആയിരുന്നില്ല.

സ്ഥിരതാമസക്കാരന്‍ ആയിരുന്ന അംജാദ് എന്നയാളുടെ സുഹൃത്താണ് അര്‍ഷാദ്. ഈ ബന്ധത്തിന്‍റെ അടിസ്ഥാനത്തിലാണ് അര്‍ഷാദ് ഇവിടെ താമസിക്കാനെത്തിയത്. കൊലപാതകം പുറത്തറിഞ്ഞതോടെയാണ് അര്‍ഷാദിന്‍റെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആയത്. തേഞ്ഞിപ്പാലത്തിന് സമീപമാണ് ഫോണ്‍ ഓഫായതെന്നും പൊലീസ് പറയുന്നു. അര്‍ഷാദിനായി ബന്ധുവീടുകളില്‍ പൊലീസ് പരിശോധന നടത്തുകയാണ്. ഹോട്ടല്‍ മാനേജ് മെന്‍റ് കോഴ്‌സ് പഠിക്കാനായാണ് 22 കാരനായ സജീവ് കൃഷ്ണ കൊച്ചിയിലെത്തിയത്. 

Share it:

Idukki

Post A Comment:

Portable Mini Air Cooler Fan with LED Light