തൃശൂർ: പ്ലസ് ടു വിദ്യാർഥിനിയെ അഛന്‍റെ സുഹൃത്തുക്കൾ കൂട്ട ബലാത്സംഗം ചെയ്‌ത കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് നോക്കാൽ എൽപ്പിച്ചവരാണ് കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്‌തത്. തൃശൂർ പുന്നയൂർകുളത്താണ് അഛന്‍റെ സുഹൃത്തുക്കൾ വിദ്യാർഥിനിയെ വീടിനുള്ളിൽവച്ച് ബലാത്സംഗം ചെയ്‌തത്. സംഭവത്തിൽ ഒരാൾ അറസ്റ്റിലിയാട്ടുണ്ട്. കാപ്പരിക്കാട് സ്വദേശി ഷാജി (26) ആണ് അറസ്റ്റിലായിരിക്കുന്നത്.
കഞ്ചാവ് ഇടപാടുമായി ബന്ധപ്പെട്ട് കുട്ടിയുടെ പിതാവ് അറസ്റ്റിലായിരുന്നു. ഇയാളെ സ്റ്റേഷനിൽ നിന്നും ഇറക്കാൻ കുട്ടിയുടെ അമ്മ മലപ്പുറത്തേക്ക് പോയിരുന്നു. ഈ സമയത്ത് കുട്ടി വീട്ടിൽ ഒറ്റക്കായിരുന്നു. കുട്ടി വീട്ടിൽ ഒറ്റക്കാണെന്നും ശ്രദ്ധിക്കണമെന്നും കുട്ടിയുടെ അമ്മയാണ് അഛന്‍റെ സുഹൃത്തുക്കളെ വിളിച്ച് പറഞ്ഞത്.
കുട്ടിയുടെ അമ്മ പോയതിനു പിന്നാലെ അവസരം മുതലെടുത്ത് മൂവർ സംഘം വീട്ടിലെത്തി കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു. കുട്ടിയുടെ പിതാവുമായി കഞ്ചാവ് ഇടപാടിൽ ബന്ധമുള്ളവരാണ് പ്രതികളെന്നാണ് വിവരം.
പീഡനം നടന്ന വിവരം കുട്ടി അമ്മയോട് പറഞ്ഞിരുന്നെങ്കിലും അമ്മ ഇത് മറച്ചു വച്ചു. രണ്ട് മാസം മുമ്പാണ് പീഡനം നടക്കുന്നത്. പിന്നീട് സ്‌കൂളിൽ അധ്യാപികയോട് വിദ്യാർഥിനി പീഡന വീവരം വെളിപ്പെടുത്തുകയായിരുന്നു. അധ്യാപികയാണ് പൊലീസിനെ വിവരം അറിയിച്ചത്.
സംഭവത്തിൽ വടക്കേക്കാട് പൊലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് ഇപ്പോൾ ഒരാൾ അറസ്റ്റിലായിരിക്കുന്നത്. രണ്ട് പ്രതികൾക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. കുട്ടിയുടെ പിതാവിന് കഞ്ചാവ് കച്ചവടം ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു. പ്രതികൾ മുമ്പും കുട്ടിയുടെ വീട്ടിൽ വന്നതായിട്ടാണ് പൊലീസിനു ലഭിക്കുന്ന വിവരം. കുട്ടി ഒറ്റക്കാണെന്ന് മനസിലാക്കിയതോടെ പീഡനത്തിനുവട്ടം കൂട്ടുകയായിരുന്നു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/FqW7VJGGtZ9IrG38Ai0WK1
വീട്ടുജോലിക്കാരിയെ നഗ്നയാക്കി മർദിച്ചു; ഒരാൾ അറസ്റ്റിൽ
ന്യൂഡെൽഹി: ആഭരണം മോഷ്‌ടിച്ചെന്നാരോപിച്ച് വീട്ടു ജോലിക്കാരിയെ നഗ്നയാക്കി മർദിച്ചെന്ന് പരാതി. ഡെൽഹിയിലെ സത്‌ബാരിയിലാണ് സംഭവം നടന്നത്. 43 കാരിയായ ജോിക്കാരിയാണ് ക്രൂര മർദനത്തിന് ഇരയാകേണ്ടി വന്നത്. സംഭവത്തെ തുടർന്ന് വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച ജോലിക്കാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെയാണ് മർദന വാർത്ത പുറത്തു വരുന്നത്.
സംഭവത്തിൽ ഒരാൾ അറസ്റ്റിലായിട്ടുണ്ട്. 10 മാസം മുമ്പ് വീട്ടിൽ നിന്ന് കുറച്ച് ആഭരണങ്ങൾ മോഷ്ടിച്ചതായി കുറ്റസമ്മതം നടത്താൻ വീട്ടുടമയും കുടുംബാംഗങ്ങളും ചേർന്ന് തന്നെ ശാരീരികമായി ആക്രമിക്കുകയും മർദിക്കുകയും ചെയ്തതായി യുവതി ആരോപിച്ചു. അപമാനം സഹിക്കാനാവാത്തതിനാലാണ് വിഷം കഴിച്ചതെന്ന് യുവതി പറഞ്ഞു.
ആഭരണങ്ങൾ മോഷ്ടിച്ചത് ആരെന്നറിയാൻ കുടുംബം ഓഗസ്റ്റ് ഒൻപതിന് ഒരു മന്ത്രവാദിയെ വിളിച്ചിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. വീട്ടിലെത്തിയ മന്ത്രവാദി അവിടെ ഉണ്ടായിരുന്ന എല്ലാവർക്കും അരിയും ചുണ്ണാമ്പ് പൊടിയും നൽകി. ആരുടെ വായ ചുവന്നാലും അവർ ആയിരിക്കും മോഷ്ടാവെന്ന് മന്ത്രവാദി പറഞ്ഞു.
വീട്ടുജോലിക്കാരിയായ യുവതിയുടെ വായ ചുവന്നു. ഇതോടെ മന്ത്രവാദി അവളെ മോഷ്ടാവായി പ്രഖ്യാപിച്ചു. ഇതോടെ വീട്ടുടമസ്ഥർ യുവതിയെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി ആഭരണങ്ങൾ മോഷ്ടിച്ചെന്ന് സമ്മതിക്കാൻ സമ്മർദ്ദം ചെലുത്തി. എന്നാൽ താൻ അല്ല ആഭരണം മോഷ്ടിച്ചതെന്ന് യുവതി തറപ്പിച്ചു പറഞ്ഞു. ഇതോടെ അവർ തന്നെ വിവസ്ത്രയാക്കുകയും മർദ്ദിക്കുകയും ചെയ്യുകയായിരുന്നുവെന്ന് യുവതി പൊലീസിനോട് പറഞ്ഞു.
ഇതിനുശേഷം യുവതിയെ മുറിക്കുള്ളിൽ പൂട്ടിയിടുകയായിരുന്നു. ഒടുവിൽ ശുചിമുറിയിൽ പോകണമെന്ന് പറഞ്ഞ് പുറത്തിറങ്ങിയ യുവതി, അവിടെ ഉണ്ടായിരുന്ന വിഷ പദാർഥം എടുത്ത് കഴിക്കുകയായിരുന്നു. അവശയായ യുവതിയെ വീട്ടുകാർ തന്നെ ആശുപത്രിയിലാക്കുകയായിരുന്നു. സത്ബാരിയിലെ അൻസൽ വില്ലയിൽ താമസിക്കുന്ന സീമ ഖാത്തൂൺ (28) എന്നയാളാണ് അറസ്റ്റിലായത്.
Post A Comment: