www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1824) Idukki (1773) Mostreaded (1616) Crime (1385) National (1201) Entertainment (833) world (429) Viral (425) Video (353) Health (198) Gallery (162) mollywood (160) sports (137) Gulf (131) Trending (109) business (94) bollywood (87) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (26) auto (25) Sex (24) Beauty (21) hollywood (19) shortfilm (15) editorial (13) trailer (13) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

പ്ലസ് ടു വിദ്യാർഥിനിയെ അഛന്‍റെ സുഹൃത്തുക്കൾ പീഡിപ്പിച്ചു

Share it:



തൃശൂർ: കഞ്ചാവ് ഇടപാടുകൾക്കായി വീട്ടിലെത്തിയ അഛന്‍റെ കൂട്ടുകാർ പ്ലസ് ടു വിദ്യാർഥിനിയെ ക്രൂരമായി ബലാത്സംഗം ചെയ്‌തു. തൃശൂർ പുന്നയൂർകുളത്താണ് സംഭവം നടന്നത്. കുട്ടിയുടെ പിതാവിനു കഞ്ചാവ് കച്ചവടം ഉണ്ടായിരുന്നതായി പൊലീസ് അറിയിച്ചു. ഇതിനായി എത്തിയ മൂന്നു പേരാണ് കുട്ടിയെ ബലാത്സംഗം ചെയ്‌തത്. ഇതിൽ ഒരാൾ അറസ്റ്റിലായതായും മറ്റു രണ്ടുപേർക്കായി അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.  

രണ്ടു മാസം മുമ്പാണ് കുട്ടി പീഡിപ്പിക്കപ്പെട്ടത്. തുടർന്ന് വിവരം കുട്ടി അമ്മയോട് പറഞ്ഞിരുന്നു. എന്നാൽ ഭർത്താവിന്‍റെ കഞ്ചാവ് ഇടപാട് പിടിക്കപ്പെടുമെന്ന് കരുതി പീഡന വിവരം അമ്മ മറച്ചു വച്ചു. പിന്നീട് സ്‌കൂളിൽ നടന്ന കൗൺസിലിങ്ങിലാണ് കുട്ടി വിവരം പുറത്തു പറയുന്നത്.

വിവരം അറിഞ്ഞ അധ്യാപിക പൊലീസിനെ അറിയിക്കുകയായിരുന്നു. കുട്ടിയുടെ പിതാവിന്‍റെ കഞ്ചാവ് ഇടപാടിൽപെട്ട കൂടുതൽ പേർ കുട്ടിയെ ദുരുപയോഗം ചെയ്‌തിട്ടുണ്ടോയെന്നും പൊലീസ് സംശയിക്കുന്നുണ്ട്. സംഭവത്തിൽ അന്വേഷണം തുടരുന്നതായി പൊലീസ് അറിയിച്ചു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/FqW7VJGGtZ9IrG38Ai0WK1

വീട്ടുജോലിക്കാരിയെ നഗ്നയാക്കി മർദിച്ചു; ഒരാൾ അറസ്റ്റിൽ

ന്യൂഡെൽഹി: ആഭരണം മോഷ്‌ടിച്ചെന്നാരോപിച്ച് വീട്ടു ജോലിക്കാരിയെ നഗ്നയാക്കി മർദിച്ചെന്ന് പരാതി. ഡെൽഹിയിലെ സത്‌ബാരിയിലാണ് സംഭവം നടന്നത്. 43 കാരിയായ ജോിക്കാരിയാണ് ക്രൂര മർദനത്തിന് ഇരയാകേണ്ടി വന്നത്. സംഭവത്തെ തുടർന്ന് വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച ജോലിക്കാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെയാണ് മർദന വാർത്ത പുറത്തു വരുന്നത്.

സംഭവത്തിൽ ഒരാൾ അറസ്റ്റിലായിട്ടുണ്ട്. 10 മാസം മുമ്പ് വീട്ടിൽ നിന്ന് കുറച്ച് ആഭരണങ്ങൾ മോഷ്ടിച്ചതായി കുറ്റസമ്മതം നടത്താൻ വീട്ടുടമയും കുടുംബാംഗങ്ങളും ചേർന്ന് തന്നെ ശാരീരികമായി ആക്രമിക്കുകയും മർദിക്കുകയും ചെയ്തതായി യുവതി ആരോപിച്ചു. അപമാനം സഹിക്കാനാവാത്തതിനാലാണ് വിഷം കഴിച്ചതെന്ന് യുവതി പറഞ്ഞു. 

ആഭരണങ്ങൾ മോഷ്ടിച്ചത് ആരെന്നറിയാൻ കുടുംബം ഓഗസ്റ്റ് ഒൻപതിന് ഒരു മന്ത്രവാദിയെ വിളിച്ചിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. വീട്ടിലെത്തിയ മന്ത്രവാദി അവിടെ ഉണ്ടായിരുന്ന എല്ലാവർക്കും അരിയും ചുണ്ണാമ്പ് പൊടിയും നൽകി. ആരുടെ വായ ചുവന്നാലും അവർ ആയിരിക്കും മോഷ്ടാവെന്ന് മന്ത്രവാദി പറഞ്ഞു. 

വീട്ടുജോലിക്കാരിയായ യുവതിയുടെ വായ ചുവന്നു. ഇതോടെ മന്ത്രവാദി അവളെ മോഷ്ടാവായി പ്രഖ്യാപിച്ചു. ഇതോടെ വീട്ടുടമസ്ഥർ യുവതിയെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി ആഭരണങ്ങൾ മോഷ്ടിച്ചെന്ന് സമ്മതിക്കാൻ സമ്മർദ്ദം ചെലുത്തി. എന്നാൽ താൻ അല്ല ആഭരണം മോഷ്ടിച്ചതെന്ന് യുവതി തറപ്പിച്ചു പറഞ്ഞു. ഇതോടെ അവർ തന്നെ വിവസ്ത്രയാക്കുകയും മർദ്ദിക്കുകയും ചെയ്യുകയായിരുന്നുവെന്ന് യുവതി പൊലീസിനോട് പറഞ്ഞു. 

ഇതിനുശേഷം യുവതിയെ മുറിക്കുള്ളിൽ പൂട്ടിയിടുകയായിരുന്നു. ഒടുവിൽ ശുചിമുറിയിൽ പോകണമെന്ന് പറഞ്ഞ് പുറത്തിറങ്ങിയ യുവതി, അവിടെ ഉണ്ടായിരുന്ന വിഷ പദാർഥം എടുത്ത് കഴിക്കുകയായിരുന്നു. അവശയായ യുവതിയെ വീട്ടുകാർ തന്നെ ആശുപത്രിയിലാക്കുകയായിരുന്നു. സത്ബാരിയിലെ അൻസൽ വില്ലയിൽ താമസിക്കുന്ന സീമ ഖാത്തൂൺ (28) എന്നയാളാണ് അറസ്റ്റിലായത്. 


Share it:

Crime

Mostreaded

Post A Comment: