ന്യൂയോർക്ക്: മൂന്നു പേരക്കുട്ടികളുടെ അമ്മൂമ്മയായ 85 കാരിക്ക് പ്രണയിക്കാൻ യുവാവിനെ തിരയുന്നു. ന്യൂയോർക്കിലാണ് സംഭവം. ഹാറ്റി റിട്രോജ് എന്ന വൃദ്ധയാണ് ഇവിടെ ഇപ്പോൾ വാർത്താ താരം. 39 കാരനായ കാമുകനിൽ നിന്നും പിരിഞ്ഞതോടെയാണ് ഹാറ്റി കൂടുതൽ ചെറുപ്പമുള്ള കാമുകനെ തിരയാൻ തുടങ്ങിയത്.
ഇതിനായി ഒരു ഡേറ്റിങ് ആപ്പിൽ അക്കൗണ്ടും തുടങ്ങി. അമേരിക്കൻ ഡേറ്റിങ് ആപ്പായ ബംബിളിലാണ് ഹാറ്റിയുടെ അക്കൗണ്ട്. 48 വയസുള്ളപ്പോളായിരുന്നു ഹാറ്റി റിട്രോജ് വിവാഹ മോചിതയായത്. തൻ്റെ കുട്ടികളെ കോളേജിൽ ചേർക്കുന്നതിന് വേണ്ടത്ര പരിശ്രമിച്ചിട്ടില്ലെന്ന് തോന്നിയതിനാലാണ് ഭർത്താവുമായി ഹാറ്റി പിരിഞ്ഞത്. അതിനു ശേഷം ചെറുപ്പക്കാരായ പുരുഷന്മാരുമായി മാത്രമേ ഹാറ്റി ഡേറ്റിങ് ചെയ്‌തിട്ടുള്ളൂ.
മുൻ നർത്തകിയായ ഇവർ ഇപ്പോൾ ലൈഫ് കോച്ചായും എഴുത്തുക്കാരിയായും പ്രവർത്തിക്കുന്നു. 35 വയസിന് താഴെയുള്ള പുരുഷന്മാരുമായി ഡേറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നു എന്ന് മുമ്പ് പത്രപരസ്യവും ഹാറ്റി കൊടുത്തിട്ടുണ്ട്. വൻ പ്രതികരണമാണ് തനിക്ക് ലഭിച്ചതത്രെ.
2018ൽ തൻ്റെ മുൻ കാമുകൻ ജോണിനൊപ്പം (39 വയസ്) ചാനൽ 5 ൽ ഏജ് ഗ്യാപ് ലവ് ഷോയിൽ മുഖം കാണിച്ച താരമാണ് ഹാറ്റി റിട്രോജ്. എന്നാൽ ഇതിനു ശേഷം ജോണിനെ കാണുന്നത് നിർത്തിയെന്നും ഹാറ്റി റിട്രോജ് പറയുന്നു.
ആഴ്ച്ചയിൽ മൂന്ന് തവണ പ്രശസ്‌ത ഡേറ്റിങ് ആപ്പായ ടിൻഡറിൽ ബോയ്ഫ്രണ്ടിനെ അന്വേഷിക്കാറുണ്ടായിരുന്നു എന്നും എന്നാൽ ഇപ്പോൾ ടിൻഡർ തന്നെ ബ്ലോക്ക് ചെയ്‌തിരിക്കുകയാണ് എന്നും ഹാറ്റി റിട്രോജ് പറയുന്നു. ഇത് മൂലമാണ് ബംബിളിൽ ഒരു കൈ നോക്കാൻ പദ്ധതിയിട്ടിരിക്കുന്നത്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Post A Comment: