ചേരുവകൾ
- മുരിങ്ങയില - 2 ബൗൾ
- മുട്ട - 1 എണ്ണം
- സവോള - 1 (ചെറുതായി അരിഞ്ഞത്)
- ഇഞ്ചി - 1 ചെറിയ കഷണം (ചെറുതായി അരിഞ്ഞത്)
- വെളുത്തുള്ളി - 5 അല്ലി (ചെറുതായി അരിഞ്ഞത്)
- പച്ചമുളക് - 3 എണ്ണം (ചെറുതായി അരിഞ്ഞത്)
- കറിവേപ്പില - ആവശ്യത്തിന്
- ഉപ്പ് - ആവശ്യത്തിന്
- വെളിച്ചെണ്ണ - ആവശ്യത്തിന്
- കടുക് - 1 ടീസ്പൂൺ
- മഞ്ഞൾപൊടി - 1/4 ടീസ്പൂൺ
- തേങ്ങാ - 1 ബൗൾ (ചിരകിയത്)
തയ്യാറാക്കുന്ന വിധം
ചീനച്ചട്ടിയിൽ ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ചതിന് ശേഷം കടുക് പൊട്ടിക്കുക. അതിലേക്ക് സവോള, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി എന്നിവ ഇട്ട് വഴറ്റുക. അതിലേക്ക് മുരിങ്ങയില ഇട്ട് വഴറ്റി കൊടുക്കാം.
ശേഷം അതിലേക്ക് മുട്ട പൊട്ടിച്ച് ഒഴിച്ച് നന്നായി ഇളക്കി കൊടുക്കാം. അതിലേക്ക് ചിരകിയ തേങ്ങാ ഇട്ട് കൊടുക്കാം. അതിനോടൊപ്പം മഞ്ഞൾപൊടി, ഉപ്പ്, കറിവേപ്പില എന്നിവയും ഇട്ട് കൊടുക്കാം. ഇപ്പോൾ രുചികരമായ മുരിങ്ങയില മുട്ട തോരൻ തയ്യാർ.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
https://chat.whatsapp.com/FqW7VJGGtZ9IrG38Ai0WK1
Post A Comment: