ഇടുക്കി: ആക്രിക്കടയുടെ ഷട്ടർ തകർത്ത് ഒരു ലക്ഷം രൂപയുടെ ആക്രി സാധനങ്ങൾ കവർച്ച ചെയ്‌ത സംഭവത്തിൽ പ്രതി അറസ്റ്റിൽ. തൂക്കുപാലം ടൗണിലെ ഹാരിസിന്‍റെ ആക്രിക്കടയിലാണ് കഴിഞ്ഞ വ്യാഴാഴ്ച്ച മോഷണം നടന്നത്. സംഭവത്തിൽ കൂട്ടാർ ചെരുവിള പുത്തൻവീട്ടിൽ ഷാജി (43) ആണ് അറസ്റ്റിലായത്. വ്യാഴാഴ്‌ച്ച പുലർച്ചെ 12നു ശേഷമാണ് മോഷ്ടാവ് ആക്രീക്കടയുടെ ഷട്ടർ തകർത്ത ശേഷം കവർച്ച നടത്തിയത്.
മോഷ്ടാക്കൾ എത്തിയതിന്‍റെയും സ്ഥലത്ത് നിന്നു കടന്നു പോകുന്നതിന്‍റെയും സിസി ടിവി ദൃശ്യങൾ പൊലീസ് ശേഖരിച്ചിരുന്നു. മോഷ്ടാവിനെക്കുറിച്ച് പൊലീസിനു സുചന ലഭിച്ചു. ചെമ്പ്, അലുമിനിയം, ബാറ്ററി, ആക്രിക്കടയിൽ ഉണ്ടായിരുന്ന ഉപകരണങ്ങൾ, ഇരുമ്പ് മുറിച്ചു മാറ്റുന്ന കട്ടറുകൾ എന്നിവയാണ് കവർന്നത്.
മോഷ്ടിച്ച വസ്തുക്കളുമായി വാഹനം കടന്നു പോകുന്ന അവ്യക്ത ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചിരുന്നു. ബാലഗ്രം കമ്പംമെട്ട് റോഡിലൂടെ വാഹനം കടന്നു പോകുന്ന ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചതോടെയാണ് നിർണായക വിവരങ്ങൾ ലഭിച്ചത്. സിഐ ബി.എസ്. പ്രദീപ്, എസ്.ഐ വി.എസ്. സജിവൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: