www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

മൂന്ന് മാസം മുമ്പ് പ്രണയ വിവാഹം; യുവതി ഭർതൃവീട്ടിൽ മരിച്ച നിലയിൽ

Share it:


കൊല്ലം: പ്രണയിച്ചു വിവാഹം കഴിച്ചതിനു പിന്നാലെ നവവധുവിനെ ഭർത്താവിന്‍റെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ശാസ്‌താംകോട്ട നെടിയവില രാജേഷ് ഭവനിൽ രാജേഷിന്‍റെ ഭാര്യ ധന്യ ദാസ് ആണ് മരിച്ചത്. 21 വയസായിരുന്നു. മൂന്നു മാസം മുമ്പായിരുന്നു കുണ്ടറ പേരയം സ്വദേശിയായ ധന്യാദാസും നെടിയ വില സ്വദേശിയായ രാജേഷും തമ്മിലുള്ള വിവാഹം നടന്നത്. ധന്യ ജ്വല്ലറി ജീവനക്കാരിയാണ്. ടിപ്പർ ലോറി ജോലിക്കാരനാണ് രാജേഷ്.  

പുലർച്ചെ വീടിന്‍റെ ജനാലക്കമ്പിയിൽ തൂങ്ങിയ നിലയിലാണ് ധന്യാദാസിന്‍റെ മൃതദേഹം കണ്ടെത്തുന്നത്. ഇരുവരും തമ്മിൽ കഴിഞ്ഞ രാത്രി വഴക്ക് ഉണ്ടായിരുന്നതായി പൊലീസിന് വിവരം ലഭിച്ചു. യുവതിയുടെ വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് രാജേഷിനെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. 

ക്രിസ്ത്യാനിയായ ധന്യാദാസും ഹിന്ദുവായ രാജേഷും പ്രണയിച്ച് വിവാഹിതരായതാണ്. ആത്മഹത്യ ആണോ കൊലപാതകം ആണോ എന്നതിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ വ്യക്തത വരികയുള്ളു എന്ന് പൊലീസ് അറിയിച്ചു. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/Cof0i9lVM97JfXkY77DxxJ

Share it:

Kerala

Post A Comment: