www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1575) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (125) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ആശുപത്രിയിലേക്ക് കാറോടിച്ചു വരുന്നതിനിടെ നെഞ്ചുവേദന; കാർ കടയിലേക്ക് ഇടിച്ചു കയറി ആർക്കിറ്റെക്റ്റ് മരിച്ചു

Share it:


കൊല്ലം:ആശുപത്രിയിലേക്ക് പോകുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട ആർക്കിടെക്റ്റ് വാഹനാപകടത്തിൽ മരിച്ചു. കൊല്ലം മുണ്ടയ്ക്കൽ എആർഎ നഗർ, ശിവമംഗലം ജി. പ്രശാന്ത് (44) ആണ് മരിച്ചത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലേക്ക് പോകുന്നതിനിടെ വാഹനം അപകടത്തിൽപ്പെടുകയായിരുന്നു. 

ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഭാര്യ ദിവ്യയുമൊത്ത് ബെൻസിഗർ ആശുപത്രിയിലേക്ക് സ്വയം കാറോടിച്ചു വരികയായിരുന്നു പ്രശാന്ത്. ആശുപത്രിക്കു സമീപം വച്ച് നെഞ്ചു വേദന പെട്ടെന്ന് കൂടിയതോടെ, കാറിന്‍റെ നിയന്ത്രണം നഷ്ട്ടപ്പെട്ട് സമീപത്തെ കടയിലേക്ക് ഇടിച്ചു കയറി. 

ഇടിയുടെ ആഘാതത്തിൽ കാറിന്‍റെ മുൻ വശവും കടയോട് ചേർന്നുള്ള മതിലും തകർന്നു. ഇരുവരെയും നാട്ടുകാർ ബെൻസിഗർ ആശുപത്രിയിൽ എത്തിച്ചെങ്കിലും പ്രശാന്തിനെ രക്ഷിക്കാനായില്ല. ഹൃദയസ്തംഭനമാണ് മരണ കാരണം എന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു. 

നിസാർ റഹീം ആൻഡ് മാർക്ക് സ്ക്കൂൾ  ഓഫ് ആർക്കിടെക്ച്ചർ (എൻആർഎംഎസ്എ) ഡീൻ ആണ് പ്രശാന്ത്. അപകടത്തിൽ പരിക്കേറ്റ പ്രശാന്തിന്‍റെ ഭാര്യ ദിവ്യ ബെൻസിഗർ ആശുപത്രിയിൽ ചികിത്സയിലാണ്. കൊല്ലം ബാറിലെ അഭിഭാഷകയാണ് ഇവർ.  

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/KWLtWQAGGzp99r8iD7Hl6T

Share it:

Kerala

Post A Comment: