www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1967) Idukki (1898) Mostreaded (1617) Crime (1482) National (1240) Entertainment (854) world (449) Viral (444) Video (361) Health (210) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (96) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (28) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Women Summits Sneakers

ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് വൈദ്യുത പോസ്റ്റ് മറിഞ്ഞു വീണു

Share it:



ഇടുക്കി: കനത്ത മഴയിൽ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞു വീണ് ഡ്രൈവർക്ക് പരുക്ക്. നെടുങ്കണ്ടം കരടി വളവിനു സമീപത്ത് വ്യാഴാഴ്ച്ച രാവിലെയായിരുന്നു അപകടം. ഓട്ടോറിക്ഷയുടെ ഡ്രൈവർ സുബുകണ്ടപ്പാറ സ്വദേശി മദൻകുമാറി (32)നാണ് പരുക്കേറ്റത്.  

ഇയാളെ തേനി മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചു. മദൻകുമാറിന്‍റെ തലക്കാണ് പരുക്കേറ്റത്. അപകടത്തിൽ ഓട്ടോറിക്ഷ പൂർണമായും തകർന്നു. പിന്നിലുണ്ടായിരുന്ന യാത്രക്കാരൻ അത്ഭുതകരമായി രക്ഷപെട്ടു. 

രാവിലെ പെയ്‌ത കനത്ത കാറ്റിലും മഴയിലും സംസ്ഥാന പാതയുടെ സമീപത്ത് നിന്ന മരം ഒടിഞ്ഞ് വൈദ്യുതി ലൈനിലേക്ക് പതിക്കുകയും മരം വീണ ആഘാതത്തില്‍ വൈദ്യുത പോസ്റ്റ് ഒടിഞ്ഞ് ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയുടെ മുകളിലേക്ക് വീഴുകയായിരുന്നു. ഡ്രൈവറിരിക്കുന്ന ഭാഗത്താണ് പോസ്റ്റ് പതിച്ചത്. രാവിലെ കോവിഡ് വാക്‌സിന്‍  എടുക്കാനായി സുബുകണ്ടം പാറ സ്വദേശിയാണ് മദന്‍കുമാറിനെ ഓട്ടം വിളിച്ചത്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/FQzpIvEspNvGQ6pBFqkUly

Share it:

Idukki

Mostreaded

Post A Comment: