www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഗർഭകാലത്തെ അസ്വസ്ഥതകൾ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ

Share it:


ഗർഭകാലത്തിന്‍റെ ആദ്യ ഘട്ടത്തിൽ ഒട്ടേറെ അസ്വസ്ഥതകൾ സ്ത്രീകളെ അലട്ടാറുണ്ട്. എന്നാൽ ജീവിത രീതിയിലും ഭക്ഷണ രീതിയിലും അൽപം മാറ്റം വരുത്തിയാൽ ഈ അസ്വസ്ഥത ഒഴിവാക്കാനാകും. ഇത്തരത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

വസ്ത്രധാരണവും ശുചിത്വവും 

വസ്ത്രധാരണവും ശുചിത്വവും ഗർഭിണികൾ കൃത്യമായി പാലിക്കേണ്ടതാണ്. എല്ലാ ദിവസവും കുളിക്കുകയും വൃത്തിയുള്ള വസ്ത്രങ്ങൾ ധരിക്കുകയും വേണം. കൈകാലുകളിലെ നഖങ്ങൾ വൃത്തിയായി വെട്ടി സൂക്ഷിക്കുക. നെയിൽ പോളിഷ് ഒഴിവാക്കുക. എണ്ണ തേച്ചു കുളി നല്ലതാണ്. യോനി വൃത്തിയായി വയ്ക്കുക. രണ്ടു നേരം പല്ലു തേയ്ക്കുക. 

പൊടിപിടിച്ച റോഡുകളിൽ യാത്ര ചെയ്യാതിരിക്കുക. പച്ചക്കറികളിലും പഴങ്ങളിലും കീടനാശിനികൾ ഉണ്ടാവാം എന്നതിനാൽ നന്നായി കഴുകി മാത്രം ഉപയോഗിക്കുക.  ഭക്ഷണത്തിന് മുൻപും ശേഷവും കൈ വൃത്തിയായി സോപ്പിട്ട് കഴുകണം. പണി, ജലദോഷം, മറ്റ് പകർച്ച വ്യാധികൾ എന്നിവയുള്ളവരുമായി അടുത്ത് ഇടപഴകാതിരിക്കുക. തിരക്കുള്ള സ്ഥലങ്ങളിൽ പോകാതിരിക്കുക.



സ്‌തനങ്ങളും മുലകണ്ണുകളും വൃത്തിയാക്കി വയ്ക്കാം

മുലയൂട്ടുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നതിനാൽ സ്‌തനങ്ങളും മുലക്കണ്ണുകളും വൃത്തിയാക്കി വയ്ക്കുക. രോഗാണുക്കൾ പകരാനിടയുള്ളതിനാൽ ചർമം, കണ്ണുകൾ, പല്ലുകൾ, നഖങ്ങൾ, ജനനേന്ദ്രിയം എന്നിവ വൃത്തിയായി സൂക്ഷിക്കാൻ ശ്രദ്ധിക്കുക. 

അയഞ്ഞതും കോട്ടൺ കൊണ്ടുണ്ടാക്കിയതുമായ വസ്ത്രങ്ങൾ ധരിക്കുക. സ്‌തനങ്ങൾക്ക് താങ്ങ് നൽകുന്നതും അധികം ഉറക്കം ഇല്ലാത്തതുമായ ബ്രാ ധരിക്കണം. വൃത്തിയുള്ള അടിവസ്ത്രങ്ങൾ ധരിക്കുക. ഹൈഹീൽഡ് ചെരുപ്പുകൾ ധരിക്കരുത്. പരന്ന പ്രതലമുള്ള ചെരുപ്പുകൾ ഉപയോഗിക്കുക.



മരുന്നുകളുടെ ഉപയോഗം

ഡോക്ടറുടെ നിർദ്ദേശ പ്രകാരം ആദ്യത്തെ മൂന്ന് മാസം ഫോളിക്ക് ആസിഡ് ഗുളികകളും രണ്ടാം മൂന്ന് മാസം അയൺ, കാത്സ്യം, ഫോളിക്ക് ആസിഡ്, വിറ്റാമിൻ ബി കോംപ്ലക്‌സ് ഗുളികകളും കഴിച്ചു തുടങ്ങണം. സ്വയം ഫാർമസിയിൽ നിന്ന് ഏതെങ്കിലും മരുന്നുകൾ വാങ്ങി കഴിക്കാൻ പാടില്ല. 

ഏതെങ്കിലും രോഗത്തിന് മരുന്ന് കഴിച്ചു കൊണ്ടിരിക്കുന്നവർ അത് നിർത്താനും സുരക്ഷിതമായ മറ്റ് മരുന്നുകൾ തുടങ്ങാനും ഡോക്ടറുടെ ഉപദേശം തേടുക. കാരണവും മിക്ക മരുന്നുകളും ഗർഭസ്ഥ ശിശുവിന് അപകടകാരിയായേക്കാം. 

യാത്രകൾ

ശരീരത്തിന് കുലുക്കം ഉണ്ടാകുന്ന യാത്രകളും ദീര്ഘയാത്രകളും ഒഴിവാക്കണം. പ്രത്യേഗിച്ച് ആദ്യത്തെ മൂന്ന് മാസങ്ങളിൽ. കുണ്ടും കുഴികളും ഉള്ള റോഡുകൾ ഒഴിവാക്കണം.സൈക്കിൾ, ഓട്ടോറിക്ഷ, ബൈക്ക് എന്നിവയിൽ യാത്ര ചെയ്യരുത്. ബസിൽ യാത്ര ചെയ്യേണ്ടി വന്നാൽ മുൻ ഭാഗത്തെ സീറ്റിൽ ഇരിക്കുക.  



കാറിൽ ആണ് യാത്ര ചെയ്യുന്നത് എങ്കിൽ കുറഞ്ഞ വേഗത്തിൽ ഓടിക്കുകയും ഇടയ്ക്കിടെ കാർ നിർത്തി വിശ്രമിച്ച ശേഷം വീണ്ടും യാത്ര തുടരുകയും വേണം. ഒൻപത് മാസത്തിന് ശേഷം എപ്പോൾ വേണം എങ്കിലും പ്രസവമോ രക്തസ്രാവമോ ഉണ്ടാകാം. എന്നതിനാൽ യാത്ര ചെയ്യുന്നത് ഒഴിവാക്കുക. 

വിശ്രമവും വ്യായാമവും

ഗർഭിണികൾ കിടക്കയിൽ കിടന്നുള്ള പൂർണ വിശ്രമം എടുക്കേണ്ട ആവശ്യമില്ല. അപകട സാധ്യത ഉണ്ടെങ്കിൽ ഡോക്ടറുടെ നിർദ്ദേശ പ്രകാരം വിശ്രമിക്കണം എന്ന് മാത്രം. രാത്രിയിൽ എട്ട് മണിക്കൂറും പകൽ ഉച്ച സമയത്ത് രണ്ടു മണിക്കൂറും ഉറങ്ങാം. അധികം ആയാസം ഉണ്ടാകാത്ത വീട്ടു പണികൾ ചെയ്യാം. 



ചർമ സംരക്ഷണം 

ഗർഭകാലത്ത് ചർമ്മത്തിന് നിറംമാറ്റം, ചൊറിച്ചിൽ, മുഖക്കുരു എന്നിവ കാണാറുണ്ട്. വയറ്റിലും സ്തനങ്ങളിലും വെളുത്ത വരപോലുള്ള പാടുകൾ കാണാറുണ്ട്. ഇവ പ്രസവത്തിന് ശേഷവും നിലനിൽക്കാറുണ്ട്. മുഖത്ത് കവിളുകളിലും നെറ്റിയിലും കണ്ണിനു ചുറ്റും കറുത്ത പാടുകൾ എന്നിവയുണ്ടാകാം. 

മുഖം വൃത്തിയായി കഴുകുക. മോയ്‌സ്ചുറൈസർ ഉപയോഗിക്കുക. നന്നായി ഉറങ്ങുകയും ധാരാളം വെള്ളം കുടിക്കുകയും ചെയ്യുക. വയറ്റിലെ പാട് കുറയ്ക്കാനായി ഡോക്ടറുടെ നിർദ്ദേശപ്രകാരം ലോഷനുകൾ പുരട്ടാം. 



സ്തനപരിചരണം 

സ്തനങ്ങൾ വലുതാകുന്നതിനാൽ ഗർഭകാലത്ത് കൃത്യമായ അളവിൽ ഉള്ളതും സ്തനങ്ങൾക്ക് താങ്ങു നൽകുന്നതുമായ ബ്രാ ധരിക്കുക. അഞ്ചാം മാസം മുതൽ ദിവസത്തിലൊരിക്കൽ വീര്യം കുറഞ്ഞ സോപ്പുകൊണ്ട് മുലകണ്ണുകൾ കഴുകി തുണികൊണ്ടു തുടച്ചുണക്കി അതിന് ശേഷം വിറ്റാമിൻ ഇ കലർന്ന ലോഷൻ കൊണ്ട് മെല്ലെ തടവുകയും ചെയ്‌താൽ മുലകണ്ണുകൾ വിണ്ടു കീറുന്നത് തടയാം. സ്തനങ്ങളെ മുലയൂട്ടാൻ തയ്യാറാക്കണം. മുലകണ്ണുകൾ അകത്തേയ്ക്ക് വലിഞ്ഞിട്ടുണ്ടെങ്കിൽ എണ്ണയോ ക്രീമോ പുരട്ടി മെല്ലെ തടവി പുറത്തേക്ക് കൊണ്ടുവരാൻ ശ്രമിക്കുക. 



ലൈംഗികബന്ധം 

ആദ്യത്തെയും അവസാനത്തെയും ത്രൈമാസ കാലങ്ങളിൽ ലൈംഗികബന്ധം ഒഴിവാക്കണം. ആദ്യ മാസങ്ങളിൽ രക്തസ്രാവമോ ഗർഭഛിദ്രമോ ഉണ്ടാകാൻ സാധ്യത ഉള്ളത് കൊണ്ടും അവസാന മാസങ്ങളിലെ രക്തസ്രാവം, രോഗാണു ബാധ, മാസം തികയാതെ പ്രസവം, ഗർഭസ്ഥ ശിശുവിന് അസ്വസ്ഥത, ഗർഭാശയ സങ്കോചങ്ങൾ എന്നിങ്ങനെ പല അപകട സാധ്യതകളും ഉള്ളത് കൊണ്ടും ലൈംഗിക ബന്ധം ഒഴിവാക്കണം. മറുപിള്ള ഗര്ഭപാത്രത്തിന് താഴെയായ ഗർഭാവസ്ഥയിൽ ലൈംഗികബന്ധം പാടില്ല. ഭർത്താക്കന്മാർ ഇക്കാര്യങ്ങൾ തിരിച്ചറിയണം. 



ഉറക്കം ആവശ്യത്തിന് 

രാത്രിയിൽ 8 മുതൽ 10 മണിക്കൂറും പകൽ 1 മുതൽ 2 മണിക്കൂർ വരെയും ഉറങ്ങാം. 5 മാസത്തിന് ശേഷം ഉറങ്ങാൻ കിടക്കുമ്പോൾ ഇടതുവശം ചെരിഞ്ഞു വേണം കിടക്കാൻ. ഗർഭിണികൾ കമിഴ്ന്ന് കിടക്കരുത്. കിടന്ന് എഴുന്നേൽക്കുമ്പോൾ വശം ചെരിഞ്ഞ് മെല്ലെ എഴുന്നേൽക്കുക. ഉറക്കകുറവാണ് എങ്കിൽ ചായ, കാപ്പി എന്നിവ ഒഴിവാക്കുക. ഉറങ്ങുന്നതിന് മുമ്പ് ഇളം ചൂടുപാൽ കുടിക്കുക. മാനസിക സമ്മർദ്ദം ഒഴിവാക്കുകയും ആവശ്യമെങ്കിൽ പകലുറക്കം ഒഴിവാക്കുകയും ചെയ്യുക.  

ഭക്ഷണം തെരഞ്ഞെടുക്കുമ്പോൾ 

ഇലക്കറികള്‍, പച്ചക്കറികള്‍, പഴങ്ങള്‍, പയറുവര്‍ഗങ്ങള്‍, പാല്‍, പാൽ ഉൽപ്പന്നങ്ങൾ, മുട്ട, മീന്‍ എന്നിവ അടങ്ങിയ സന്തുലിത ആഹാരമാണ് ഗര്‍ഭിണി കഴിക്കേണ്ടത്. ചായ, കാപ്പി എന്നിവ കുറയ്ക്കുക. പഞ്ചസാര, എരിവ്, പുളി, ഉപ്പ് എന്നിവ കുറയ്ക്കണം. ഇലക്കറികള്‍ കഴിച്ചാല്‍ വിളര്‍ച്ച തടയാനും മലബന്ധം ഇല്ലാതാക്കാനും കഴിയും. ഇലക്കറികളില്‍ ഇരുമ്പു സത്തും നാരും അടങ്ങിയിട്ടുണ്ട്. ആപ്പിള്‍, ഉണക്കമുന്തിരി എന്നിവ കഴിക്കുന്നത് നല്ലതാണ്. 

ധാരാളം വെള്ളം കുടിക്കാൻ ശ്രദ്ധിക്കുക. ക്രീം ബിസ്‌ക്കറ്റുകൾ, ചോക്കലേറ്റ്, ഐസ്ക്രീം, ജങ്ക്ഫുഡ്, കോള, സോഫ്റ്റ് ഡ്രിങ്ക്‌സ് എന്നിവ ഒഴിവാക്കുക. കാരറ്റ്, കക്കിരിക്ക, വെള്ളരിക്ക എന്നിവ സലാഡ് രൂപത്തില്‍ കഴിക്കാം. അധികം നെയ്യ് കഴിക്കരുത്. മസാലകള്‍ കുറച്ച് ഉപയോഗിക്കുക. ചിക്കന്‍ വറുക്കാതെ കറി ഉണ്ടാക്കി കഴിക്കാം. ഗര്‍ഭിണിയാകാന്‍ സാധ്യതയുള്ളവര്‍ മാസമുറയുടെ രണ്ടാമത്തെ പകുതിയില്‍ അനാവശ്യ മരുന്നുകളും എക്‌സ്‌റേ പരിശോധനകളും ഒഴിവാക്കണം. 



വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/BVgwaJgPrZ6HFSj9YGRU7D

Share it:

Health

Post A Comment: