www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1576) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

പ്രണയത്തിൽ നിന്നും പിൻമാറിയതോടെ വൈരാഗ്യമായി; ഡെന്‍റൽ വിദ്യാർഥിനിയുടെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ

Share it:



കോതമംഗലം: ഡെന്‍റൽ വിദ്യാർഥിനിയെ പേയിങ് ഗസ്റ്റായി താമസിച്ച വീടിനുള്ളിൽ കയറി വെടിവച്ചു കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കോതമംഗലം ഇന്ദിരാഗാന്ധി കോളെജിനു സമീപത്താണ് കണ്ണൂർ സ്വദേശിനി മാനസ (24) കൊല്ലപ്പെട്ടത്. മാനസയെ കൊലപ്പെടുത്തിയ പുരുഷ സുഹൃത്ത് രാഖിനും സ്വയം വെടിവച്ചു ജീവനൊടുക്കി. ഇയാളും കണ്ണൂർ സ്വദേശിയാണ്. 

പ്രണയ നൈരാശ്യമാണ് നാടിനെ നടുക്കിയ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സുഹൃത്തുക്കളിൽ നിന്നും ലഭിക്കുന്ന വിവരം. കണ്ണൂരിൽ വച്ച് ഇരുവരും തമ്മിൽ അടുപ്പത്തിലായിരുന്നുവെന്നും പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. എന്നാൽ വിവാഹത്തിന് വീട്ടുകാർ സമ്മതിക്കാതെ വന്നതോടെ ഇരുവരെയും തമ്മിൽ പ്രശ്‌നങ്ങൾ ഉടലെടുത്തിരുന്നു. വീട്ടുകാരുടെ വാക്ക് കേട്ട് മാനസ രാഖിനുമായി അകലം സൂക്ഷിച്ചു. ഇത് രാഖിനെ പ്രകോപിപിക്കുകയും ഇയാൾ മാനസയെ ശല്യം ചെയ്യുകയും ചെയ്യുന്നത് പതിവായിരുന്നു.  

ഇത് സഹിക്കവയ്യാതായതോടെ രാഖിനെതിരെ മാനസയുടെ വീട്ടുകാർ പൊലീസിൽ പരാതി നൽകുകയും തുടർന്ന് ശല്യം ചെയ്യില്ലെന്ന് രാഖിൻ പൊലീസിന്‍റെ സാനിധ്യത്തിൽ ഉറപ്പ് നൽകുകയും ചെയ്‌തതാണ്. എന്നാൽ പിന്നീട് മാനസ ഡെന്‍റൽ വിദ്യാഭ്യാസത്തിനായി എത്തിയതിനു പിന്നാലെ ഇയാൾ വീണ്ടും കണ്ണൂരിൽ നിന്നും ഇവിടെ എത്തിയിരുന്നു. ഇത്തരത്തിലാണ് പെൺകുട്ടിയുടെ താമസ സ്ഥലവും മറ്റും കണ്ടെത്തിയത്. 

ഇന്ന് മാനസയെ കൊലപ്പെടുത്തണം എന്ന വ്യക്തമായ ഉദ്ദേശത്തോടെയാണ് രാഖിൻ സ്ഥലത്തെത്തിയതെന്നാണ് പൊലീസ് കരുതുന്നത്. നാല് പെൺകുട്ടികളാണ് വീട്ടിൽ താമസിച്ചിരുന്നത്. ഇവർ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോഴാണ് രാഖിൻ വീട്ടിലെത്തുന്നത്.

കൈയിൽ തോക്ക് കരുതിയിരുന്ന രാഖിൻ മാനസയെ അന്വേഷിക്കുകയും സുഹൃത്തുക്കൾ മാനസ മുകളിലെ നിലയിലാണെന്ന് പറയുകയും ചെയ്‌തിരുന്നു. ഇതോടെ മുകളിലേക്ക് ഓടി കയറിയ രാഖിൻ മാനസയെ മുറിക്കുള്ളിലേക്ക് കൂട്ടിക്കൊണ്ടു പോയി. രാഖിനെ കണ്ടതും മാനസ നീ എന്താ ഇവിടെയെന്നാണ് പ്രതികരിച്ചതെന്നാണ് സുഹൃത്തുക്കൾ പറയുന്നത്. 

ഏതാനും നിമിഷങ്ങൾക്കുള്ളിൽ മുറിക്കുള്ളിൽ നിന്നും വെടി ശബ്ദം കേൾക്കുകയായിരുന്നു. മാനസയ്ക്ക് നേരെ രണ്ട് തവണ രാഖിൻ വെടി ഉതിർത്തുവെന്നാണ് വിവരം. പിന്നീട് രാഖിനും വെടി ഉതിർത്ത് ജീവനൊടുക്കുകയായിരുന്നു. ശബ്‌ദം കേട്ട് കൂട്ടുകാർ ഓടിയെത്തിയപ്പോൾ മാനസയ്ക്ക് ചലനം ഉണ്ടായിരുന്നു. എന്നാൽ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്ന വഴിയിൽ മരണം സംഭവിച്ചു. 

സംഭവത്തിൽ അന്വേഷണം ആരംഭിച്ച പൊലീസ് ഇരു വീട്ടുകാരോടും സ്ഥലത്തെത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇവർ എത്തിയാൽ മാത്രമേ ഇവർ തമ്മിലുള്ള മുൻ ബന്ധം സംബന്ധിച്ച് കൂടുതൽ വ്യക്തതയുണ്ടാകു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/Jzacc9s6wvDEsjJosxohlq

Share it:

Kerala

Mostreaded

Post A Comment: