www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1990) Idukki (1918) Mostreaded (1617) Crime (1485) National (1247) Entertainment (854) world (449) Viral (445) Video (361) Health (211) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (97) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (32) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

എളുപ്പത്തിൽ തയാറാക്കാവുന്ന നാടൻ ചെമ്മീൻ ബിരിയാണി

Share it:


ചേരുവകൾ

  • ചെമ്മീൻ - 1/2 കിലോ 
  • ജീരകശാല അരി - 1 കിലോ 
  • പട്ട - 3 എണ്ണം 
  • ഗ്രാമ്പു - 5 എണ്ണം  
  • തക്കോലം - 1 എണ്ണം 
  • ബിരിയാണി ഇല - 2 എണ്ണം 
  • ഏലയ്ക്ക - 4 എണ്ണം 
  • കുരുമുളക് - 10 എണ്ണം 
  • ഉപ്പ് - ആവശ്യത്തിന് 
  • നെയ്യ് - 3 ടേബിൾസ്‌പൂൺ 
  • സൺഫ്ലവർ ഓയിൽ - 5 ടേബിൾസ്പൂൺ 
  • തക്കാളി - 2 എണ്ണം (മിക്‌സിയിൽ ഇട്ട് പേസ്റ്റ് ആക്കിയത്)
  • സവോള - 3 എണ്ണം (മിക്‌സിയിൽ ഇട്ട് പേസ്റ്റ് ആക്കിയത്)
  • പച്ചമുളക് - 5 എണ്ണം (മിക്‌സിയിൽ ഇട്ട് പേസ്റ്റ് ആക്കിയത്)
  • മല്ലിയില - ആവശ്യത്തിന് 
  • പുതിനയില - ആവശ്യത്തിന് (മിക്‌സിയിൽ ഇട്ട് പേസ്റ്റ് ആക്കിയത്)
  • തൈര് - 1 ബൗൾ 
  • ഇഞ്ചി - 1 വലിയ കഷണം (മിക്‌സിയിൽ ഇട്ട് പേസ്റ്റ് ആക്കിയത്)
  • വെളുത്തുള്ളി - 7 എണ്ണം (മിക്‌സിയിൽ ഇട്ട് പേസ്റ്റ് ആക്കിയത്)
  • കറിവേപ്പില - ആവശ്യത്തിന് 
  • മുളക്പൊടി - 2 ടേബിൾസ്‌പൂൺ 
  • മഞ്ഞൾപൊടി - 1/2 ടേബിൾസ്‌പൂൺ 
  • മല്ലിപൊടി - 3 ടേബിൾസ്‌പൂൺ 
  • ഗരംമസാല പൊടി - 1 ടേബിൾസ്‌പൂൺ 



തയ്യാറാക്കുന്ന വിധം 

ചെമ്മീൻ ബിരിയാണി തയ്യാറാക്കുന്നതിന് ആദ്യം തന്നെ ഒരു പാത്രത്തിൽ ചെമ്മീൻ എടുത്ത് അതിലേക്ക് മുളക്പൊടി, മഞ്ഞൾപൊടി, മല്ലിപൊടി ആവശ്യത്തിന് ഉപ്പ് എന്നിവ ഇട്ട് മിക്‌സ് ചെയ്‌ത്‌ 15 മിനിറ്റ് മാരിനേറ്റ് ചെയ്‌ത്‌ മാറ്റി വയ്ക്കാം. അതിന് ശേഷം ഒരു പാനിൽ ആവശ്യത്തിന് സൺഫ്ലവർ ഓയിൽ ഒഴിച്ച് മാരിനേറ്റ് ചെയ്‌ത്‌ വച്ചിരിക്കുന്ന ചെമ്മീൻ വറുത്തെടുത്ത് മാറ്റി വയ്ക്കാം.  

ഇനി ഒരു കുക്കറിൽ ആവശ്യത്തിന് സൺഫ്ലവർ ഓയിൽ ഒഴിച്ച് അതിലേക്ക് പട്ട, ഏലയ്ക്ക, ഗ്രാമ്പു, കുരുമുളക്, തക്കോലം, ബിരിയാണി ഇല എന്നിവ ഇട്ടു കൊടുക്കാം. അതിലേക്ക് അരച്ച് മാറ്റി വച്ചിരിക്കുന്ന സവോള, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, തക്കാളി, പുതിനയില എന്നിവയും ഇട്ട് കൊടുക്കാം. ഇതിന്‍റെ കൂടെ തൈരും ചേർത്ത് കൊടുക്കാം. ശേഷം ഇതിലേക്ക് മുളക്പൊടി, മഞ്ഞൾപൊടി, മല്ലിപൊടി, ഗരംമസാലപ്പൊടി എന്നിവ ഇട്ട് ഇളക്കി കൊടുക്കാം.

ഇതിലേക്ക് എടുത്ത് വച്ചിരിക്കുന്ന അരി ഇട്ട് കൊടുത്ത് അതിന് ആവശ്യമായ വെള്ളവും ചേർക്കാം. ഇനി ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കാം. ഇതിന്‍റെ കൂടെ നേരത്തെ വറുത്ത് മാറ്റി വച്ചിരിക്കുന്ന ചെമ്മീനും ഇട്ടു ഇളക്കി കൊടുക്കാം. അതിന്‍റെ മുകളിൽ നെയ്യും ഒഴിച്ച് കൊടുക്കാം. അതിന്‍റെ ഒപ്പം ആവശ്യത്തിന് മല്ലി ഇലയും, കറിവേപ്പിലയും ഇട്ട്  ഇളക്കി കൊടുക്കാം. ശേഷം കുക്കർ മൂടി വച്ച് രണ്ട് വിസിൽ അടിപ്പിക്കാം. ഇതോടെ രുചിയേറും ചെമ്മീൻ ബിരിയാണി തയ്യാർ. 




വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/DOjl7OJWQz6Iq6RErYpG8p

Share it:

Food

Post A Comment:

Portable Mini Air Cooler Fan with LED Light