www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

വില 60,000 രൂപ; ലോകത്തിലെ ഏറ്റവും വിലകൂടിയ സ്വർണ ഐസ്ക്രീം സൂപ്പർ ഹിറ്റ്

Share it:


ദുബൈ: ലോകത്തിലെ ഏറ്റവും വിലയേറിയ ഐസ്ക്രീമിനെ കുറിച്ചുള്ള വിവരങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചൂടേറിയ ചർച്ച. 23 കാരറ്റ് സ്വർണ തരികൾ ഉപയോഗിച്ച് തയാറാക്കിയ ഐസ്‌ക്രീമാണ് ലോക ശ്രദ്ധ നേടുന്നത്. ഒരു സ്‌കൂപ്പ് ഐസ്‌ക്രീമിന് വില 60,000 രൂപയാണ്. ട്രാവൽ വ്ളോഗറായ ഷേനാസ് ട്രഷറിയാണ് ഐസ്ക്രീം ലോകത്തിനു മുന്നിൽ പരിചയപ്പെടുത്തിയത്.  

അടുത്തിടെ ദുബായിലെത്തിയ അദ്ദേഹം ഐസ്ക്രീം കഴിച്ച് വിശേഷങ്ങൾ പങ്കുവയ്ക്കുകയായിരുന്നു. ഇതോടെ സ്വർണ ഐസ്ക്രീം ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ദുബായിലെ സ്‌കൂപി കഫേയാണ് ലോകത്തിലെ ഏറ്റവും ചെലവേറിയ ഐസ്‌ക്രീം വിറ്റഴിക്കുന്നത്. 



സാധാരണ ഒരു വാനില ഐസ്ക്രീം പോലെയാണ് കാഴ്ച്ചയിൽ തോന്നുന്നത്. ഏറ്റവും പുതിയ വാനില ബീൻസ് ഉപയോഗിച്ചാണ് ഐസ്ക്രീം തയാറാക്കിയിരിക്കുന്നത്. കുങ്കുമപ്പൂവും ബ്ലാക്ക് ട്രാഫിൾസുമൊക്കെ രുചികൂട്ടാൻ ഉപയോഗിച്ചിട്ടുണ്ട്. 23 കാരറ്റ് ഭക്ഷ്യയോഗ്യമായ സ്വർണ  തരികളും ഐസ്‌ക്രീമിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ദുബൈയിൽ മാത്രമാണ് സ്വർണം കഴിക്കാൻ പറ്റുന്നത് എന്ന അടിക്കുറുപ്പുമായാണ് വ്‌ളോഗർ ഐസ്ക്രീം വിശേഷങ്ങൾ പങ്കുവച്ചത്. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/EXQMlwDgDmC55kywJLF9pj

Share it:

Food

Gulf

Viral

Post A Comment: