ലക്‌നൗ: റോഡരികിൽ ഉറങ്ങിക്കിടന്ന തൊഴിലാളികൾക്ക് മേൽ ട്രക്ക് പാഞ്ഞു കയറി 18 മരണം. ഉത്തർപ്രദേശിലെ ബാരബങ്കി ജില്ലയിലാണ് സംഭവം. നിർത്തിയിട്ടിരുന്ന ബസിന് മുന്നിൽ കിടന്ന് ഉറങ്ങിയവരാണ് അപകടത്തിൽപെട്ടത്.
രാവിലെ ഈ വഴി അമിതവേഗത്തിൽ എത്തിയ ട്രക്ക് ഇവർക്ക് മുകളിലൂടെ കയറിപോകുകയായിരുന്നു. മരിച്ചവർ ബീഹാർ സ്വദേശികളാണെന്നാണ് നിഗമനം. ഹരിയാനയിൽ നിന്നും മടങ്ങി വരികയായിരുന്ന ഇവർ സഞ്ചരിക്കുന്ന ബസ് രാത്രിയിൽ ഹൈവേയിൽ വെച്ച് കേടാവുകയായിരുന്നു. തുടർന്ന് ഇവർ നിർത്തിയിട്ട ബസിന് മുന്നിലായി വഴിയരികിൽ കിടന്നുറങ്ങി.
ട്രക്ക് ആദ്യം ബസിന് പുറകിൽ ഇടിക്കുകയായിരുന്നു. പിന്നീട് ബസും ട്രക്കും തൊഴിലാളികൾക്ക് മുകളിലൂടെ കയറിപ്പോയി. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. പരുക്കേറ്റവരുടെ ആരോഗ്യനിലയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല. ബുസിനിടയിൽ കുടുങ്ങി കിടക്കുന്ന മൃതദേഹങ്ങൾ പുറത്തെടുക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ് എന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Post A Comment: