www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1571) Mostreaded (1503) Idukki (1494) Crime (1271) National (1139) Entertainment (803) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (35) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

രഹസ്യ ബന്ധം കൈയോടെ പൊക്കി; ഭർത്താവിന്‍റെയും കാമുകിയുടെയും സ്വകാര്യ ദൃശ്യങ്ങൾ വാട്‌സാപ്പിൽ പങ്കു വച്ച് യുവതി

Share it:



ജയ്‌പൂർ: ഹോട്ടൽ മുറിയിലെ ഭർത്താവിന്‍റെയും കാമുകിയുടെയും പ്രണയ ലീലകൾ വാട്‌സാപ്പ് ഗ്രൂപ്പുകളിൽ പങ്കുവച്ച് യുവതി. ജയ്‌പൂരിലെ ശാസ്തിംഗറിലാണ് സംഭവം നടന്നത്. രാവിലെ ജോലിക്കായി വീട്ടിൽ നിന്നും പോയ ഭർത്താവ് കാമുകിക്കൊപ്പം ഹോട്ടൽ മുറിയിൽ ഉണ്ടെന്നറിഞ്ഞായിരുന്നു യുവതി ഹോട്ടലിലെത്തിയത്.  

അജ്ഞാത ഫോൺ സന്ദേശത്തിൽ നിന്നാണ് യുവതി വിവരം അറിഞ്ഞത്. ഹോട്ടൽ മുറിയിലെത്തിയപ്പോൾ കണ്ട കാഴ്ച്ച ഭർത്താവ് കാമുകിക്കൊപ്പം വിവസ്ത്രനായി കിടക്കുന്നതാണ്. കൈയിൽ കരുതിയ മൊബൈലിൽ ഇരുവരുടെയും ചിത്രങ്ങളും വീഡിയോയും പകർത്തിയ യുവതി ഇവ വാട്‌സാപ്പ് ഗ്രൂപ്പുകളിലേക്ക് ഷെയർ ചെയ്യുകയായിരുന്നു. 

വീഡിയോ വൈറലാക്കിയതിന് യുവാവിന്‍റെ ഭാര്യയ്ക്കെതിരെ ഇയാളുടെ കാമുകി പൊലീസില്‍ പരാതി നല്‍കി. യുവതിക്കൊപ്പം അവരുടെ സഹോദരന്‍മാരും ഹോട്ടലിലേക്ക് വന്നിരുന്നു. തുടര്‍ന്ന് യുവതിയുടെ സഹോദരന്‍മാരും ഭര്‍ത്താവും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാകുകയും ചെയ്തു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. 

ഇതിനിടെ യുവതിയും ഭര്‍ത്താവും തമ്മിലുള്ള പ്രശ്‌നം പൊലീസ് മധ്യസ്ഥതയില്‍ പറഞ്ഞു തീര്‍ക്കാന്‍ ശ്രമിച്ചെങ്കിലും വിഫലമായിരുന്നു. ഭര്‍ത്താവിനെതിരെ വിവാഹമോചനക്കേസ് ഫയല്‍ ചെയ്യുമെന്ന് യുവതി വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ഇരുവരുടെയും ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുമുണ്ട്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/FQzpIvEspNvGQ6pBFqkUly

Share it:

Mostreaded

Post A Comment: