www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1901) Idukki (1831) Mostreaded (1617) Crime (1444) National (1226) Entertainment (847) Viral (441) world (440) Video (357) Health (208) Gallery (163) mollywood (160) sports (138) Gulf (135) Trending (109) business (95) bollywood (89) Science (80) Food (52) Travel (41) kollywood (37) Gossip (36) Tech (33) auto (27) featured (27) Sex (24) Beauty (21) editorial (21) hollywood (19) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

അടിപൊളി ഓഫർ

അടിപൊളി ഓഫർ
20000 mAh Power Bank

ആക്‌സിസ് ബാങ്കിന് അഞ്ച് കോടിയുടെ പിഴ; കടുത്ത നടപടിയുമായി റിസർവ് ബാങ്ക്

Share it:


മുംബൈ: ചട്ടലംഘനത്തിന് ആക്‌സിസ് ബാങ്കിന് അഞ്ച് കോടി രൂപ പിഴ വിധിച്ച് റിസർവ് ബാങ്ക്. 2017 മുതൽ 2019 വരെ മൂന്ന് മാർച്ച് മാസങ്ങളിലെ അവസാന ദിവസത്തെ സാമ്പത്തിക നില സംബന്ധിച്ചുള്ള റിപ്പോർട്ടുകൾ പരിശോധിച്ചാണ് നടപടി. ചില സംശയകരമായ ഇടപാടുകളുമായി ബന്ധപ്പെട്ട് റിസർവ് ബാങ്ക് നേരത്തെ നൽകിയ മാർഗനിർദേശങ്ങൾ ലംഘിച്ചതായി വ്യക്തമാക്കപ്പെട്ടിരുന്നു. തുടർന്ന് കാരണം കാണിക്കൽ നോട്ടീസ് നൽകി. 

എന്നാൽ സ്വകാര്യ ബാങ്കിന്‍റെ മറുപടി തൃപ്തികരമായിരുന്നില്ല. പിന്നീട് ബാങ്ക് പ്രതിനിധികളുടെ വാദങ്ങൾ നേരിട്ട് കേട്ട ശേഷം കൂടിയാണ് അഞ്ച് കോടി രൂപയുടെ പിഴ ബാങ്കിന് മുകളിൽ കേന്ദ്ര ബാങ്ക് ചുമത്തിയത്. ഇതിന് പുറമെ മഹാബലേശ്വർ അർബൻ കോ-ഓപ്പറേറ്റിവ് ബാങ്കിന് ഒരു ലക്ഷം രൂപയും അലിബാഗ് കോ-ഓപ്പറേറ്റിവ് ബാങ്കിന് അഞ്ച് ലക്ഷം രൂപയും വ്യത്യസ്‌ത കാരണങ്ങളിൽ റിസർവ് ബാങ്ക് പിഴ ചുമത്തിയിട്ടുണ്ട്. പ്രമുഖ ദേശിയ മാധ്യമമായ മണി കൺട്രോളാണ് ഇത് സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്‌തത്‌.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/BVgwaJgPrZ6HFSj9YGRU7D

Share it:

business

Post A Comment: