പത്തനംതിട്ട: 13 വയസുകാരിയെ സ്വന്തം അമ്മ പണം വാങ്ങി ടിപ്പർ ലോറി ഡ്രൈവർക്ക് വിറ്റു. ആറൻമുളയിലാണ് കേരളത്തെ നടുക്കുന്ന സംഭവം ഉണ്ടായിരിക്കുന്നത്. പെൺകുട്ടിയുടെ അമ്മയുടെ കാമുകനാണ് ടിപ്പർ ലോറി ഡ്രൈവർ. ഇയാൾക്കും കൂട്ടുകാരനുമായി മകളെ വിൽക്കുകയായിരുന്നു.
സംഭവത്തിൽ വിവരം ലഭിച്ച ആറൻമുള പൊലീസ് നടത്തിയ അന്വേഷണത്തിൽ ഏഴാം ക്ലാസ് വിദ്യാർഥിനിയായ 13 കാരി ടിപ്പർ ലോറി ഡ്രൈവർക്കൊപ്പമാണെന്ന് കണ്ടെത്തി. തുടർന്ന് കേസെടുത്ത പൊലീസ് പെൺകുട്ടിയെ മോചിപ്പിച്ചിട്ടുണ്ട്. നിലവിൽ ആരെയും അറസ്റ്റ് ചെയ്‌തിട്ടില്ലെന്നും നടപടികൾ തുടരുകയാണെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: