www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1571) Mostreaded (1503) Idukki (1494) Crime (1271) National (1139) Entertainment (803) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (35) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ശ്വാസതടസത്തിനു ചികിത്സ; 32 കാരന്‍റെ ശ്വാസ കോശത്തിൽ 18 വർഷം മുമ്പ് കാണാതായ പേനയുടെ അഗ്രഭാഗം

Share it:



കൊച്ചി: കടുത്ത ശ്വാസം മുട്ടിനെ തുടർന്ന് ചികിത്സ തേടിയ ആളുടെ ശ്വാസകോശത്തിൽ കണ്ടെത്തിയത് 18 വർഷം മുമ്പ് കാണാതായ പേനയുടെ അഗ്രഭാഗം. ആലുവ പൊയ്ക്കാട്ടുശേരി സ്വദേശി സൂരജിന്‍റെ (32) ശ്വാസകോശത്തില്‍ നിന്നാണ് പേനയുടെ അഗ്രഭാഗം കണ്ടെത്തിയത്. 18 വർഷമായി കടുത്ത ശ്വാസ തടസത്തെ തുടർന്ന് യുവാവ് ചികിത്സയിലായിരുന്നു. 

2003ല്‍ ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോൾ പേന ഉപയോഗിച്ച് വിസിലടിക്കാന്‍ ശ്രമിക്കുമ്പോള്‍ ബോള്‍ പേനയുടെ അഗ്ര ഭാഗം തൊണ്ടയില്‍ പോയിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ച് എക്‌സറേ പരിശോധന നടത്തിയെങ്കിലും ഒന്നും തന്നെ കണ്ടെത്തനായില്ല. 


എന്നാല്‍ കഴിഞ്ഞ ഡിസംബറില്‍ സൂരജിന് കോവിഡ് ബാധിച്ചു. കോവിഡ് മാറിയ ശേഷം അത് ശ്വാസകോശത്തെ ബാധിച്ചിട്ടുണ്ടോ എന്നറിയാന്‍ വിദഗ്ധ പരിശോധന നടത്തിയപ്പോഴാണ് വലതുവശത്തെ ശ്വാസകോശത്തില്‍ കുടുങ്ങിക്കിടക്കുന്ന പേനയുടെ അഗ്രം കണ്ടെത്തിയത്.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ നടന്ന റിജിഡ് ബ്രോങ്കോസ്‌കോപ്പിയിലൂടെ ഇന്‍റര്‍വെന്‍ഷനല്‍ പള്‍മണോളജി ചീഫ് ഡോ. ടിങ്കു ജോസഫ്, കാര്‍ഡിയാക് അനസ്‌തേഷ്യോളജിസ്റ്റ് ഡോ. തുഷാര മഠത്തില്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇത് പുറത്തെടുത്തു.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/Cof0i9lVM97JfXkY77DxxJ

Share it:

Health

Post A Comment: