www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1901) Idukki (1831) Mostreaded (1617) Crime (1444) National (1226) Entertainment (847) Viral (441) world (440) Video (357) Health (208) Gallery (163) mollywood (160) sports (138) Gulf (135) Trending (109) business (95) bollywood (89) Science (80) Food (52) Travel (41) kollywood (37) Gossip (36) Tech (33) auto (27) featured (27) Sex (24) Beauty (21) editorial (21) hollywood (19) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

അടിപൊളി ഓഫർ

അടിപൊളി ഓഫർ
20000 mAh Power Bank

പ്രഭാസ് ചിത്രം രാധേശ്യാം ജനുവരി 14ന് പ്രദർശനത്തിനെത്തും

Share it:


മുംബൈ: തെന്നിന്ത്യൻ താരം പ്രഭാസ് റൊമാന്‍റിക് വേഷം കൈകാര്യം ചെയ്യുന്ന രാധേശ്യാം മകര സംക്രാന്തി ദിനമായ ജനുവരി 14 ന് പ്രദർശനത്തിന് എത്തും. നേരത്തെ ഈ വർഷം ജൂലൈ 30 ന് ചിത്രം തിയറ്ററുകളിൽ എത്തിക്കാനായിരുന്നു തീരുമാനമെങ്കിലും കോവിഡ് മൂലം ഷൂട്ടിങ് നീളുകയായിരുന്നു. 

ഇതേ തുടർന്നാണ് റിലീസ് തീയതി നീട്ടിയത്. പൂജ ഹെഡ്ഗെയാണ് നായിക. വിക്രമാദിത്യ എന്ന കഥാപാത്രത്തെയാണ് പ്രഭാസ് അവതരിപ്പിക്കുന്നത്. നായികാ കഥാപാത്രമായ പ്രേരണയെയാണ് പൂജ ഹെഗ്‌ഡെ ചിത്രത്തില്‍ വേഷമിടുന്നത്.   2010 ല്‍ പുറത്തിറങ്ങിയ ഡാര്‍ലിങ് ചിത്രത്തിലായിരുന്നു താരം അവസാനമായി റൊമാൻറ്റിക്ക് വേഷം കൈകാര്യം ചെയ്‌തിരുന്നത്‌. രാധാകൃഷ്‌ണ കുമാർ ആണ് സംവിധാനം. 

യുവി ക്രിയേഷൻ, ടി-സീരീസ് ബാനറില്‍  ഭൂഷണ്‍ കുമാര്‍, വാംസി, പ്രമോദ് എന്നിവര്‍ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൽ  സച്ചിന്‍ ഖേദേക്കര്‍, ഭാഗ്യശ്രീ, പ്രിയദര്‍ശി, മുരളി ശർമ്മ, സാശാ ചേത്രി, കുനാല്‍ റോയ് കപൂര്‍ എന്നിവരും പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം എന്നീ നാല് ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്.

കൂടാതെ, മറ്റു ഭാഷകളിലേക്ക് മൊഴിമാറ്റവും ഉണ്ടാകുമെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കി. ചിത്രത്തിന്  സംഗീതം ഒരുക്കുന്നത്  തമിഴ് സംഗീത സംവിധായകന്‍ ജസ്റ്റിന്‍ പ്രഭാകരനാണ്.ഛായാഗ്രഹണം: മനോജ് പരമഹംസ, എഡിറ്റിംഗ്-കോട്ടഗിരി വെങ്കിടേശ്വര റാവു, ആക്ഷന്‍-നിക്ക് പവല്‍, ശബ്‌ദ-രൂപ കല്‍പ്പന റസൂല്‍ പൂക്കുട്ടി, നൃത്തം-വൈഭവി, കോസ്റ്റ്യൂം ഡിസൈനര്‍-തോട്ട വിജയ ഭാസ്‌കര്‍, ഇഖ ലഖാനി, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍-എന്‍.സന്ദീപ്.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/KWLtWQAGGzp99r8iD7Hl6T

Share it:

bollywood

Entertainment

Post A Comment: