www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

രണ്ടു കൈകളുമില്ല; കാലിൽ വാ‌ക്‌സിൻ സ്വീകരിച്ച് 22 കാരൻ; കേരളത്തിൽ ആദ്യം

Share it:


പാലക്കാട്: ഇരുകാലുകളും ഇല്ലെങ്കിലും ജീവിതത്തെ ധൈര്യമായി നേരിടുന്ന ആളാണ് പ്രണവ്. ഇപ്പോൾ കോവിഡ് വാക്‌സിൻ എടുത്ത് പുതിയ മാതൃക തീർത്തിരിക്കുകയാണ് ഈ 22 കാരൻ. കൈകളില്ലതിനാൽ കാലുകളിലൂടെയാണ് പ്രണവ് വാക്‌സിൻ സ്വീകരിച്ചത്. 

കേരളത്തിൽ തന്നെ ആദ്യമായാണ് ഇത്തരത്തിൽ വാക്‌സിനേഷൻ നടക്കുന്നത്. പാലക്കാട് ആലത്തൂർ സ്വദേശിയായ പ്രണവ് ഇന്നലെ സൈക്കിൾ ചവിട്ടിയാണ് ആലത്തൂർ പഴയ പൊലീസ് സ്‌റ്റേഷനിലെ വാക്‌സിനേഷൻ കേന്ദ്രത്തിലെത്തിയത്. ഒപ്പം അഛൻ ബാലസുബ്രഹ്മണ്യനും ഉണ്ടായിരുന്നു.



എന്നാൽ ഇരു കൈകാലുമില്ലതിനാൽ ആരോഗ്യ പ്രവർത്തകർ ആദ്യം അമ്പരന്നു. ആരോഗ്യ വകുപ്പിൽ നിന്ന് നിർദ്ദേശം എത്തിയതോടെ കാൽ വഴി വാക്‌സിൻ സ്വീകരിച്ചു. കോവിഷീൽഡ്‌ വാക്‌സിന്‍റെ ആദ്യ ഡോസാണ് പ്രണവ് സ്വീകരിച്ചത്. 

വാക്‌സിനേഷൻ മടിക്കുന്നവർക്കുള്ള സന്ദേശം കൂടിയാണ് കാൽവഴിയുള്ള തൻ്റെ വാക്‌സിനേഷൻ എന്ന് അദ്ദേഹം പറഞ്ഞു. പ്രതിസന്ധിയിൽ തളരാത്ത പ്രണവ് എന്നും മലയാളികളെ അമ്പരപ്പിക്കാറുണ്ട്. ചിത്രകാരൻ കൂടിയായ പ്രണവ് രണ്ടു പ്രളയങ്ങളിലും താൻ വരച്ച ചിത്രങ്ങൾ പ്രദർശിപ്പിച്ച് ആ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്‌തിരുന്നു. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/Cof0i9lVM97JfXkY77DxxJ

Share it:

Kerala

Post A Comment: