
ലക്‌നൗ: ജീൻസ് ധരിച്ചെന്നാരോപിച്ച് 17 കാരിയെ മുത്തഛനും അമ്മാവൻമാരും ചേർന്ന് കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ദിയോറിയ ജില്ലയിലാണ് സംഭവം നടന്നത്. ലുധിയാനയിൽ താമസിക്കുന്ന സമയത്താണ് പെൺകുട്ടി ഗ്രാമീണ വേഷങ്ങൾക്ക് പകരം ജീൻസ് ഉൾപ്പെടെയുള്ള വസ്ത്രങ്ങൾ ധരിച്ചത്.
നാട്ടിലേക്ക് തിരിച്ചെത്തിയതോടെ പാശ്ചാത്യ വസ്ത്രങ്ങൾ ഉപേക്ഷിക്കാൻ വീട്ടുകാർ നിർബന്ധിച്ചിരുന്നു. എന്നാൽ പെൺകുട്ടി ജീൻസ് ധരിക്കുന്നത് തുടർന്നതോടെയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു.
വസ്ത്രധാരണവുമായി ബന്ധപ്പെട്ട് പെൺകുട്ടിയും വീട്ടുകാരും തമ്മിൽ നടന്ന വാക്ക് തർക്കത്തിനിടെ കുട്ടിയെ ഇവർ കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിനു ശേഷം കശ്യ-പട്ന ദേശീയ പാതയിൽ പത്താൻവ പാലത്തിൽ നിന്നും മൃതദേഹം താഴേക്ക് വലിച്ചെറിഞ്ഞു.
എന്നാൽ മൃതദേഹം പാലത്തിന്‍റെ ഗ്രില്ലിൽ കുടുങ്ങിക്കിടന്നതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്. പാലത്തിലൂടെ സഞ്ചരിച്ചവരാണ് ഗ്രില്ലിൽ തൂങ്ങിക്കിടക്കുന്ന നിലയിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടത്. ഇവർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. കുട്ടിയുടെ മുത്തഛൻ അടക്കമുള്ളവർ അറസ്റ്റിലായി. അമ്മാവൻമാർ ഒളിവിലാണ്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: