www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

മുകേഷുമായി ബന്ധം വേർപിരിയൽ; കാരണം വ്യക്തമാക്കി മേതിൽ ദേവിക

Share it:


പാലക്കാട്: നടനും എം.എൽ.എയുമായ മുകേഷും രണ്ടാം ഭാര്യ മേതിൽ ദേവികയും തമ്മിലുള്ള വിവാഹ മോചന വാർത്തയാണ് ഇപ്പോൾ സിനിമാ ലോകത്തെയും സോഷ്യൽ മീഡിയയിലെയും ചർച്ചാ വിഷയം. തിങ്കളാഴ്ച്ചയാണ് ഇരുവരും തമ്മിൽ വേർപിരിയുന്നതായി കാണിച്ചുള്ള വാർത്തകൾ പുറത്തു വന്നു തുടങ്ങിയത്. തുടക്കത്തിൽ വെറും അഭ്യൂഹമെന്ന് കരുതിയെങ്കിലും വൈകിട്ടോടെ മേതിൽ ദേവിക തന്നെ ഇക്കാര്യത്തിൽ സ്ഥിരീകരണം നടത്തി. ഇതോടെ വിവാഹ മോചനത്തിനുള്ള കാരണങ്ങളെ കുറിച്ചായി ചർച്ച. 

ആദ്യ വിവാഹം വേർപെടുത്തിയ ഇരുവരും എട്ട് വർഷം മുമ്പാണ് ഒരുമിച്ചു ജീവിക്കാൻ തീരുമാനിച്ചത്. നർത്തകിയായ മേതിൽ ദേവികയും നടൻ മുകേഷും തമ്മിലുള്ള വിവാഹം ഏറെ വാർത്താ പ്രാധാന്യം നേടുകയും ചെയ്‌തിരുന്നു. എന്നാൽ എട്ട് വർഷത്തെ ദാമ്പത്യ ജീവിതത്തിൽ ഒരിക്കൽ പോലും മുകേഷിനെ മനസിലാക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് ഇപ്പോൾ മേതിൽ ദേവിക തുറന്നു പറയുന്നത്.  

ഇനി മനസിലാക്കാൻ കഴിയുമെന്ന് വിശ്വസിക്കുന്നില്ലെന്നും അതിനാലാണ് വേർപിരിയാൻ തീരുമാനിച്ചതെന്നും മലയാളത്തിലെ മുൻനിര മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ മേതിൽദേവിക വ്യക്തമാക്കിയിട്ടുണ്ട്. 

മുകേഷിന്‍റെ രാഷ്ട്രീയ പ്രവേശനത്തോട് മേതിൽ ദേവികയ്ക്ക് അതൃപ്‌തിയുണ്ടായിരുന്നതായും അവരുടെ വാക്കുകൾ സൂചിപ്പിക്കുന്നു. രാഷ്ട്രീയത്തിൽ ഇറങ്ങിയാൽ വരും വരായ്‌കകൾ അദ്ദേഹം അനുഭവിക്കണമെന്ന് അന്നേ വ്യക്തമാക്കിയിരുന്നു. വിവാദങ്ങളെല്ലാം അദ്ദേഹം തന്നെ വിളിച്ചു വരുത്തിയതാണ്. അത് തിരുത്താനും അദ്ദേഹം തയാറായില്ലെന്ന് അഭിമുഖത്തിൽ മേതിൽ ദേവിക പറയുന്നുണ്ട്. മുകേഷിന്‍റെ രാഷ്ട്രീയ പ്രവേശനത്തോട് കടുത്ത എതിർപ്പുണ്ടായിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ഈ വാക്കുകൾ. 

മുകേഷുമായി പൊരുത്തപ്പെടാനാകാത്ത കുറേ കാര്യങ്ങൾ ഉണ്ടെന്നും മേതിൽ ദേവിക വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഇത് എന്തൊക്കെയാണെന്ന് തുറന്നു പറഞ്ഞിട്ടില്ല. ബന്ധം വേർപെടുത്തിയാലും തങ്ങൾ നല്ല സുഹൃത്തുക്കളായിരിക്കുമെന്നും അവർ പറയുന്നു. 

അതേസമയം വിവാഹ മോചനത്തോട് നടൻ മുകേഷ് എം.എൽ.എ ഇതുവരെ പ്രതികരിച്ചിട്ടില്ല. രാഷ്ട്രീയത്തിൽ ഇറങ്ങിയതു മുതൽ മുകേഷ് വിവാദങ്ങളിൽ പെടുന്നത് പതിവാണ്. ഫോൺ ചോദിച്ച് വിളിച്ച വിദ്യാർഥിയോട് കയർത്തു സംസാരിച്ചതായിരുന്നു ഒടുവിലത്തെ വിവാദം. അന്ന് വലിയ വിമർശനങ്ങൾ നേരിടേണ്ടി വരികയും ചെയ്‌തു. എന്നാൽ ഇതിനൊക്കെ വളരെ മുമ്പേ മേതിൽ ദേവിക ബന്ധം വേർപെടുത്താൻ തീരുമാനിച്ചിരുന്നു. തെരഞ്ഞെടുപ്പിനു ശേഷമായിരുന്നു വക്കീൽ നോട്ടീസ് അയച്ചതെന്നും അവർ വ്യക്തമാക്കിയിട്ടുണ്ട്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/L2USinQQ81H1Nq4VBIiX94

Share it:

Entertainment

Post A Comment: