www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1943) Idukki (1874) Mostreaded (1617) Crime (1469) National (1237) Entertainment (851) world (444) Viral (443) Video (358) Health (210) Gallery (163) mollywood (161) Gulf (138) sports (138) Trending (109) business (95) bollywood (89) Science (80) Food (52) Travel (43) Gossip (37) kollywood (37) Tech (34) auto (27) featured (27) Sex (25) editorial (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Laptop Backpack

ഏഴ് വയസുകാരിയെ ഏലത്തോട്ടത്തിൽ വച്ച് പീഡിപ്പിക്കാൻ ശ്രമം; എസ്റ്റേറ്റ് സൂപ്പർ വൈസർ അറസ്റ്റിൽ

Share it:



ഇടുക്കി: ബന്ധുവിനെ കാണാനെത്തിയ ഏഴ് വയസുകാരിയെ ഏലത്തോട്ടത്തിനുള്ളിൽ പീഡിപ്പിക്കാൻ ശ്രമിച്ച എസ്റ്റേറ്റ് സൂപ്പർവൈസർ അറസ്റ്റിൽ. മേപ്പാറയിലെ ഏലം എസ്റ്റേറ്റ് സൂപ്പർവൈസറായ തമിഴ്നാട് തേനി സ്വദേശി കറുപ്പയ്യയാണ് അറസ്റ്റിലായത്. മേപ്പാറയിലെ വി.ടി.എസ്. എസ്റ്റേറ്റിലെ സൂപ്പര്‍വൈസറാണ് ഇയാള്‍.  

പ്രദേശത്തെ തോട്ടം തൊഴിലാളികളായ മധ്യപ്രദേശ് സ്വദേശിനികളുടെ മകളെയാണ് ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചത്. പെൺകുട്ടിയുടെ ബന്ധുക്കൾ ഇയാൾ സൂപ്പർ വൈസറായ തോട്ടത്തിൽ ജോലി ചെയ്യുന്നുണ്ടായിരുന്നു. ഇവരുടെ പക്കൽ നിന്നും കാർഷിക ഉപകരണം വാങ്ങാൻ എത്തിയതായ പെൺകുട്ടിയെ ഇയാൾ തന്ത്രപൂർവം ഏലത്തോട്ടത്തിനുള്ളിലെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. 

എന്നാൽ കുട്ടിയുമായി ഇയാൾ ആളൊഴിഞ്ഞ സ്ഥലത്തേക്ക് പോകുന്നത് മറ്റൊരു തൊഴിലാളി കാണുകയും ഇവർ കുട്ടിയുടെ മാതാപിതാക്കളെ വിവരം അറിയിക്കുകയുമായിരുന്നു. തുടർന്ന് കുട്ടിയുടെ മാതാപിതാക്കളാണ് പൊലീസിൽ പരാതി നൽകിയത്. 

പ്രതിയെ അറസ്റ്റ് ചെയ്‌ത കട്ടപ്പന പൊലീസ് പ്രതിക്കെതിരെ പോക്‌സോ വകുപ്പും ചുമത്തി. കട്ടപ്പന എസ്.എച്ച്.ഒ വിശാല്‍ ജോണ്‍സണ്‍, എസ്.ഐ. കെ. ദിലീപ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/L2USinQQ81H1Nq4VBIiX94

Share it:

Crime

Idukki

Post A Comment: