www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1967) Idukki (1898) Mostreaded (1617) Crime (1482) National (1240) Entertainment (854) world (449) Viral (444) Video (361) Health (210) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (96) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (28) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Women Summits Sneakers

അമിത വേഗത്തിലെത്തിയ കാർ ബൈക്ക് യാത്രികരെ ഇടിച്ചു തെറിപ്പിച്ചു; വീഡിയോ

Share it:



ചെന്നൈ: അശ്രദ്ധമായി അമിത വേഗത്തിൽ ചീറി പാഞ്ഞ കാർ ബൈക്ക് യാത്രികരെ ഇടിച്ചു തെറിപ്പിച്ചു. ബൈക്കിൽ നിന്നും തെറിച്ചു വീണ യാത്രികന്‍റെമേൽ മറ്റു വാഹനങ്ങൾ കയറാതിരുന്നത് ഭാഗ്യം കൊണ്ട് മാത്രമാണ്. സേലം- കോയമ്പത്തൂർ ദേശീയ പാതയിലാണ് സംഭവം നടന്നത്. ബൈക്ക് യാത്രികർക്ക് സാരമായി പരുക്കേറ്റിട്ടുണ്ട്. അജിത്, അരുൺ എന്നിവരാണ് ബൈക്കിലുണ്ടായിരുന്നത്. പളനിയിലേക്ക് പോകുകയായിരുന്നു ബൈക്ക് യാത്രികർ.  

റോഡിനു സൈഡിലൂടെ ബൈക്ക് ഓടിക്കൊണ്ടിരിക്കുമ്പോഴാണ് അശ്രദ്ധമായി അമിത വേഗത്തിൽ ഒരു കാർ ഓടിയെത്തിയത്. ഇടത് വശത്തു കൂടി ഓവർ ടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ കാർ ബൈക്കിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. 

ഇടിയുടെ ആഘാതത്തിൽ റോഡിന്‍റെ സംരക്ഷണ ഭിത്തിയിലേക്ക് ബൈക്ക് ഇടിച്ചു കയറി. യാത്രികർ തെറിച്ച് റോഡിലേക്കും വീണു. തൊട്ടു പിന്നാലെയെത്തിയ കാറിലെ യാത്രികർ പകർത്തിയ അപകടത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. പരുക്കേറ്റ ഇരുവരെയും മറ്റു വാഹനങ്ങളിലെ യാത്രികരാണ് ആശുപത്രിയിലെത്തിച്ചത്. ഇടിച്ചിട്ട വാഹനം തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/BVgwaJgPrZ6HFSj9YGRU7D
Share it:

Video

Post A Comment: