www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1943) Idukki (1874) Mostreaded (1617) Crime (1469) National (1237) Entertainment (851) world (444) Viral (443) Video (358) Health (210) Gallery (163) mollywood (161) Gulf (138) sports (138) Trending (109) business (95) bollywood (89) Science (80) Food (52) Travel (43) Gossip (37) kollywood (37) Tech (34) auto (27) featured (27) Sex (25) editorial (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Laptop Backpack

അശ്ലീലം ഷെയർ ചെയ്യാൻ പുതിയ ആപ്ലിക്കേഷൻ; കുന്ദ്രയുടെ പ്ലാൻ ബി തന്ത്രം പുറത്ത് വിട്ട് മുംബൈ പൊലീസ്

Share it:


മുംബൈ: അശ്ലീല വീഡിയോ നിർമാണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടി ശിൽപ ഷെട്ടിയുടെ ഭർത്താവും വ്യവസായിയുമായ രാജ് കുന്ദ്രയെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ട് പൊലീസ്. അശ്ലീല വീഡിയോ പ്രദർശനത്തിന് സ്വന്തമായി ആപ്പ് തുടങ്ങാനുൾപ്പെടെയുള്ള പ്ലാനുകളാണ് കുന്ദ്ര നടത്തിയത്. 

ഇയാളുടെ വാട്‌സാപ്പ് ചാറ്റുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇതു സംബന്ധിച്ച് വിവരം ലഭിച്ചത്. പ്ലാൻ ബി എന്നാണ് കുന്ദ്ര ഇതിനെ വിശേഷിപ്പിച്ചത്.   ഹോട് ഷോട്ട്സ് എന്ന ആപ്പിലൂടെയാണ് കുന്ദ്രയും സംഘവും അശ്ലീല വീഡിയോകൾ പ്രദർശിപ്പിച്ചിരുന്നത്. എന്നാൽ ഗൂഗിൾ, ആപ്പിൾ സ്‌റ്റോറുകൾ ഈ സൈറ്റിനെ വിലക്കിയതോടെയാണ് കുന്ദ്ര പ്ലാൻ ബി തുടങ്ങാൻ പദ്ധതിയിട്ടത്. 

അശ്ലീല ചിത്രങ്ങൾക്കായി പുതിയൊരു ആപ്പ് ഇറക്കാനാണ് പ്ലാൻ ബിയിൽ കുന്ദ്രയും കൂട്ടരും ആലോചിച്ചത്. ഹോട്ടഷോട്ട് ആപ്പിനെ പറ്റി ഗൂഗിൾ പ്ലേയിൽ ഇന്ന് ലഭിച്ച ഈ മെയിലിനെ കുറിച്ച് ഒരാൾ വാട്‌സാപ്പ് ഗ്രൂപ്പിൽ ചോദിച്ചപ്പോൾ പ്ലാൻ ബി തുടങ്ങിയതായും രണ്ടോ മൂന്നോ ആഴ്ച്ചയ്ക്കകം പുതിയ ആപ്പ് ഐഒഎസിലും ആൻഡ്രോയിഡിലും ലഭ്യമാകുമെന്നായിരുന്നു കുന്ദ്രയുടെ മറുപടി. 

മറ്റൊരു ചാനലോ ഒടിടി പ്ലാറ്റ് ഫോമോ തുടങ്ങാൻ കുന്ദ്ര ആസൂത്രണം ചെയ്‌തതായാണ് പൊലീസിന്‍റെ നിഗമനം. കഴിഞ്ഞ ഒക്ടോബർ 11നു എച്ച് അക്കൗണ്ട്സ് എന്ന് പേരുള്ള വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗങ്ങൾ വീഡിയോ കച്ചവടത്തിലൂടെ ലഭിച്ച ലക്ഷണങ്ങളെ കുറിച്ചും ചർച്ച നടത്തിയിരുന്നു. 

വരുമാനമായി 1.85 ലക്ഷവും സിനിമയിൽ നിന്ന് 4.52 ലക്ഷവും ലഭിച്ചെന്നാണ് ഗ്രൂപ്പ് ചാറ്റിൽ പറയുന്നത്. രാജ് കുന്ദ്രയും ബന്ധുവായ പ്രദീപ് ബക്ഷിയും ഇതിനെ അഭിനന്ദിക്കുന്നുണ്ട്. 

രണ്ടു വർഷമായി കുന്ദ്ര പോൺ ബിസിനസ് രംഗത്ത് ഉണ്ടെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ. കുന്ദ്രയുടെ വീട്ടിൽ നിന്നും പിടിച്ചെടുത്ത സെർവർ ഫൊറൻസിക്ക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. നീലച്ചിത്ര നിർമാണ കേസിൽ ബോളിവുഡ് താരം ശിൽപ ഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്രയെ തിങ്കളാഴ്ച്ച രാത്രിയാണ് മുംബൈ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്‌തത്‌.  

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/EXQMlwDgDmC55kywJLF9pj

Share it:

bollywood

Post A Comment: