
മുംബൈ: മലയാളി യുവ ദമ്പതികളെ മുംബൈയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം നാലാഞ്ചിറ ഓൾഡ് പോസ്റ്റ് ഓഫീസ് ലൈനിൽ മൈത്രിയിൽ അജയകുമാർ (34), ഭാര്യ തക്കല സ്വദേശിനി സുജ (30) എന്നിവരാണ് മരിച്ചത്. ലോവർപരേൽ ഭാരത് ടെക്സ്റ്റൈൽ മിൽ ടവറിലെ ഫ്ലാറ്റിലാണ് സംഭവം.
രണ്ടു തവണ കോവിഡ് ബാധിച്ച അജയകുമാറിനു കാഴ്ച്ച മങ്ങുകയും സുജയ്ക്ക് ശാരീരിക പ്രശ്‌നങ്ങൾ ഉടലെടുക്കുകയും ചെയ്‌തിരുന്നു. ഇതെ തുടർന്ന് ഇരുവരും നിരാശയിലായിരുന്നുവെന്നാണ് പൊലീസ് നൽകുന്ന വിവരം. കഴിഞ്ഞ നവംബറിലാണ് ഇവരുടെ വിവാഹം നടന്നത്. അജയകുമാർ സോൻഡ എന്ന സ്വകാര്യ സ്ഥാപനത്തിലും സുജ ബാങ്ക് ഓഫ് ഇന്ത്യയിലുമാണ് ജോലി ചെയ്‌തിരുന്നത്. മുംബൈയിൽ നിന്നും മൃതദേഹങ്ങൾ ഇന്ന് തിരുവനന്തപുരത്തെത്തിക്കും.
അതേസമയം ഓണത്തിനു മകനും മരുമകളും വരാൻ കാത്തിരുന്നപ്പോൾ അപ്രതീക്ഷിതമായി എത്തിയ മരണ വാർത്തയുടെ ഞെട്ടലിലാണ് അജയകുമാറിന്‍റെ കുടുംബം. ചൊവ്വാഴ്ച്ച രാത്രിയിലും വീട്ടിലേക്ക് വിളിച്ച അജയകുമാർ അഛൻ മധുസൂദനൻപിള്ളയുമായും അമ്മയുമായും സംസാരിച്ചിരുന്നു. ഓണത്തിനു നാട്ടിലെത്താൻ ടിക്കറ്റ് എടുക്കുന്ന കാര്യമായിരുന്നു പ്രധാനമായും പറഞ്ഞത്. ഇതിനു പിന്നാലെയാണ് മരണ വാർത്ത എത്തുന്നത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: