www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

രണ്ട് ഡോസ് വാക്‌സിനെടുത്താൽ ക്വാറന്‍റീനില്ലാതെ സൗദിയിൽ പ്രവേശിക്കാം; സഞ്ചാരികൾക്കായി ഇളവ്

Share it:


റിയാദ്: വിനോദ സഞ്ചാരികൾക്കായി കോവിഡ് നിയന്ത്രണങ്ങളിൽ ഇളവു വരുത്തി സൗദി. രണ്ട് ഡോസ്‌ വാക്‌സിൻ എടുത്ത വിനോദ സഞ്ചാരികൾക്ക് ഓഗസ്റ്റ് ഒന്നു മുതൽ ക്വാറന്‍റൈൻ കൂടാതെ സൗദിയിൽ പ്രവേശിക്കാം. ടൂറിസം മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

അംഗീകൃത വാക്‌സിനേഷൻ സർട്ടിഫിക്കറ്റും രാജ്യത്ത് പ്രവേശിക്കുന്നതിന് 72 മണിക്കൂർ മുമ്പ് എടുത്ത പിസിആർ ടെസ്റ്റിന്‍റെ നെഗറ്റീവ് ഫലവും ഹാജരാക്കണം. വാക്‌സിനേഷൻ വിവരങ്ങൾ സർക്കാർ ഇലക്ട്രോണിക് പോർട്ടൽ ആയ https://muqeem.sa/#/vaccine-registration/home എന്ന സൈറ്റിൽ രജിസ്റ്റർ ചെയ്യണം. 

അത് പോലെ തവക്കൽന ആപ്ലിക്കേഷനിൽ അപ്‌ഡേറ്റ് ചെയ്യുകയും വേണം. പൊതു സ്ഥലങ്ങളിൽ പ്രവേശന അനുമതി നൽകണം എങ്കിൽ തവക്കൽന കാണിക്കൽ നിർബന്ധമാണ് എന്നും അധികൃതർ പറഞ്ഞു. വിനോദ സഞ്ചാരികളെ കൂടി ഉൾക്കൊള്ളുന്ന തരത്തിൽ തവക്കൽന ആപ്ലിക്കേഷൻ പുതുക്കും. 

താത്കാലിക സന്ദർശകർക്ക് അവരുടെ പാസ്പോർട്ട് നമ്പർ ഉപയോഗിച്ച് തവക്കൽനയിൽ രജിസ്റ്റർ ചെയ്യാൻ കഴിയുന്ന രൂപത്തിലാണ് സജ്ജീകരിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി. ഷോപ്പിങ് മാളുകൾ, സിനിമാശാലകൾ, റസ്റ്റോറന്‍റുകൾ, വിനോദ വേദികൾ എന്നിവയിൽപ്പെടെ സൗദി അറേബ്യയിലെ ഏത് പൊതു സ്ഥലങ്ങളിലും പ്രവേശിക്കുനന്തിന് ഈ ആപ്ലിക്കേഷൻ  ആവശ്യമാണ്. 

ഫൈസർ, അസ്ട്രസിനിക, മോഡേണ, ജോൺസൺ ആൻഡ് ജോൺസൺ എന്നിവയാണ് സൗദിയിൽ അംഗീകരിച്ച വാക്‌സിനുകൾ. ഇവയിൽ ആദ്യ മൂന്നെണ്ണം രണ്ടു ഡോസും ജോൺസൺ ആൻഡ് ജോൺസൺ ഒരു ഡോസും സ്വീകരിച്ചവരാണ് പൂർണ വാക്‌സിൻ നേടിയവരുടെ പട്ടികയിൽ ഉൾപ്പെടുക. 

ഈ വാക്‌സിനുകളിൽ ഏതെങ്കിലും ഒന്ന് ഒരു ഡോസ് സ്വീകരിച്ചവർ പിനീട് സിനോഫാറം അല്ലെങ്കിൽ സിനോവക് വാക്‌സിന്‍റെ രണ്ടാം ഡോസ് സ്വീകരിക്കുകയും ചെയ്‌താലും സൗദിയിൽ അംഗീകരിക്കും. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/KWLtWQAGGzp99r8iD7Hl6T

Share it:

Gulf

Post A Comment: