കുട്ടിക്കാനം: പെരുമഴയിൽ പീരുമേട് കാണാനെത്തിയ സംഘം സഞ്ചരിച്ചകാറിനു മുകളിലേക്ക് കൂറ്റൻ വാക മരം മറിഞ്ഞു വീണു. കുട്ടിക്കാനം- മുണ്ടക്കയം റൂട്ടിൽ മുറിഞ്ഞപുഴയ്ക്ക് സമീപം കടുവാപ്പാറയില്‍ വെള്ളിയാഴ്ച്ച വൈകിട്ടോടെയായിരുന്നു അപകടം. ഒരാൾക്ക് പരുക്കേറ്റിട്ടുണ്ട്. മറ്റു മൂന്നു പേർ അത്ഭുതകരമായി രക്ഷപെട്ടു.
തിരുവനന്തപുരം സ്വദേശികളായ നാല് പേരാണ് കാറിലുണ്ടായിരുന്നത്. തിരുവല്ലയിൽ കോടതി ആവശ്യത്തിനെത്തിയ സംഘം പീരുമേട് കാണാൻ പുറപ്പെടുകയായിരുന്നു. മടങ്ങുന്ന വഴിയിൽ കടുവാപാറയിൽ വാഹനം നിർത്തി മൂന്ന് പേർ പുറത്തിറങ്ങി. തിരുവനന്തപുരം സ്വദേശി രമേശൻ മാത്രമാണ് കാറിലുണ്ടായിരുന്നത്.
ഈ സമയത്ത് റോഡരികിൽ നിന്നിരുന്ന ഉണങ്ങിയ വാകമരം കാറിനു മുകളിലേക്ക് പതിക്കുകയായിരുന്നു. കാറിന്‍റെ പിൻസീറ്റിന്‍റെ ഭാഗത്താണ് മരം വീണത്. കാറിന്‍റെ മുകൾ ഭാഗം പൂർണമായും തകർന്നു. രമേശൻ മുൻ സീറ്റിലായിരുന്നതിനാൽ വലിയ അപകടം സംഭവിക്കാതെ രക്ഷപെട്ടു. നാട്ടുകാരും പൊലീസും ചേർന്ന് മരം മുറിച്ചു മാറ്റുകയായിരുന്നു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: