
മാഡ്രിഡ്: പ്രതിപക്ഷം ബഹളം വയ്ക്കുന്നതും ഇറങ്ങിപ്പോകുന്നതും പാർലമെന്‍റിലെ പതിവ് കാഴ്ച്ചയാണ്. എന്നാൽ ചൂടേറിയ ചർച്ച നടക്കുമ്പോൾ പാർലമെന്‍റിനുള്ളിൽ എലി ശല്യമുണ്ടാക്കിയാലോ. ഇത്തരം ഒരു സംഭവമാണ് സ്പെയിനിലെ പ്രവിശ്യയായ അൻഡലൂസ്യയിൽ നടന്നത്. പാർലമെന്‍റ് ചേരുന്നതിനിടെയാണ് എലി ഇവിടെ ശല്യം ചെയ്യാനെത്തിയത്.
സെനറ്ററെ തെരഞ്ഞെടുക്കുന്നതിനായി അംഗങ്ങള്‍ വോട്ട് രേഖപ്പെടുത്താന്‍ തായ്യറെടുക്കുമ്പോഴായിരുന്നു എലിയുടെ കടന്നുവരവ്. സഭയില്‍ സംസാരിച്ചുകൊണ്ടിരുന്ന സ്പീക്കറാണ് എലിയെ കണ്ടത്. സ്പീക്കര്‍ മാര്‍ത്ത ബോസ്‌ക്വേറ്റ് എലിയെ കണ്ടതും ഞെട്ടി നിലവിളിച്ചു. പിന്നീട് അവിടെ നടന്നത് എലിയില്‍ നിന്ന് രക്ഷ നേടുന്നതിനായി അംഗങ്ങളുടെ പരക്കം പാച്ചിലായിരുന്നു. ഭരണ- പ്രതിപക്ഷ വ്യത്യാസമില്ലാതെ എല്ലാവരും എലിയിൽ നിന്നും രക്ഷനേടാൻ പരക്കം പാഞ്ഞു. A rat interrupts Andalusia's parliament session in Spain 🐀 pic.twitter.com/tRAlnRjUSu
അംഗങ്ങൾ മേശയുടെ മുകളിലും കസേരകള്‍ക്ക് മുകളിലും കയറി. ചിലർ ഹാളിനു പുറത്തേക്കോടി. അതേസമയം എലി പിടികൂടുന്നതിനായി ചിലർ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം. സഭ ബഹളത്തില്‍ മുങ്ങിയതോടെ തല്‍ക്കലത്തേക്ക് സഭ പിരിയുന്നതായി പ്രഖ്യാപിച്ചു.എന്നാല്‍ വൈസ് പ്രസിഡന്‍റ് യുവാന്‍ മെറിന്‍ നീണ്ടുനിന്ന പരിശ്രമങ്ങള്‍ക്കൊടുവില്‍ പാര്‍ലമെന്‍റിനെ പോര്‍ക്കളമാക്കിയ വിരുതനെ പിടികൂടി. പിന്നീട് സഭ വീണ്ടും ചേരുകയും സെനറ്ററെ തെരഞ്ഞെടുക്കുന്നതിനുള്ള നടപടികള്‍ പുനഃരാരംഭിക്കുകയും ചെയ്തു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: