www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1576) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

സിസേറിയനിടെ വയറ്റിൽ തുണി മറന്നു വച്ചു; യുവതി മരിച്ചു

Share it:



ലക്‌നൗ: സിസേറിയനിടെ ഗുരുതര പിഴവ് സംഭവിച്ചതിനെ തുടർന്ന് യുവതി മരിച്ചു. ഉത്തർപ്രദേശിലെ സർക്കാർ മെഡിക്കൽ കോളെജിൽ ജനുവരിയിൽ സിസേറിയനു വിധേയയായ യുവതിയാണ് ചികിത്സയിലിരിക്കെ മരിച്ചത്. സിസേറിയനിടെ യുവതിയുടെ വയറ്റിൽ തുണി മറന്നു വയ്ക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. 30 കാരിയായ യുവതി പിന്നീട് കിങ് ജോർജ് മെഡിക്കൽ കോളെജിൽ ചികിത്സ തേടിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.  

ജനുവരി 30നാണ് യുവതി പെൺകുഞ്ഞിന് ജൻമം നൽകിയത്. എന്നാൽ ശസ്ത്രക്രിയയ്ക്ക് പിന്നാലെ യുവതിയുടെ വയറ്റിൽ തുണി കണ്ടെത്തിയതായി മെഡിക്കൽ കോളെജ് പ്രിൻസിപ്പൽ പറയുന്നു. 

പിന്നീട് കടുത്ത വയറുവേദനയുണ്ടായ യുവതിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് നടത്തിയ സി.ടി. സ്‌കാനിലാണ് വയറ്റിൽ തുണി കണ്ടെത്തിയത്. ഇത് ഓപ്പറേഷൻ ചെയ്‌ത് നീക്കം ചെയ്യുകയും ചെയ്‌തു. എന്നാൽ ആരോഗ്യ നില മോശമായതിനെ തുടർന്ന് യുവതി വീണ്ടും ഗുരുതരാവസ്ഥയിലാകുകയായിരുന്നു. വെന്‍റിലേറ്ററിൽ കഴിയവെയായിരുന്നു മരണം. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/HxWx8BgbjGxEl0CFwV9FYd


Share it:

Health

Post A Comment: