www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1576) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കുറഞ്ഞ വിലയിൽ കിടിലൻ സ്‌മാർട്ട് ഫോണുമായി മൈക്രോ മാക്‌സ്

Share it:


കുറഞ്ഞ വിലയിൽ ലഭ്യമാക്കുന്ന സ്‌മാർട്ട് ഫോണാണ് മൈക്രോ മാക്‌സ് വിപണിയിലെത്തിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം നവംബറിലാണ് ഇൻ എന്ന് പേരുള്ള സബ്-ബ്രാൻഡുമായി കമ്പനി തിരിച്ചു വരവ് നടത്തിയത്. 

ഇൻ 1b, ഇൻ നോട്ട് 1 എന്നീ ഫോണുകൾ ആണ് മൈക്രോമാക്‌സ് അവതരിപ്പിച്ചത്. ഇതിൽ ഇൻ 1b യുടെ പിൻഗാമി ഇൻ 2b യെ മൈക്രോമാക്‌സ് പുതുതായി വിൽപ്പനക്കെത്തിച്ചു. 

ബജറ്റ് സ്‌മാർട്ട്ഫോൺ ആയ മൈക്രോമാക്‌സ് ഇൻ 2b യുടെ 4 ജിബി റാം + 64 ജിബി സ്റ്റോറേജ് ഒപ്‌ഷനു 7999 രൂപയും, 6 ജിബി റാം + 64 ജിബി സ്റ്റോറേജ് പതിപ്പ് 8999 രൂപയുമാണ് വില. കറുപ്പ്, നീല, പച്ച നിറങ്ങളിൽ ലഭ്യമായ മൈക്രോമാക്‌സ് ഇൻ 2b യുടെ വിൽപന ഫ്ലിപ്പ്കാർട്ട്, മൈക്രോമാക്‌സ് ഇൻഫോ.

നൈറ്റ് മോഡ്, ബാക്ക്ഗ്രൗണ്ട്  പോർട്രെയിറ്റ്, ബ്യൂട്ടി മോഡ്, മോഷൻ ഫോട്ടോ, പ്ലേ ആൻഡ് പോസ് വീഡിയോ ഷൂട്ട്, ഫുൾ-എച്ച്ഡി ഫ്രണ്ട്, ബാക്ക് റെക്കോർഡിംഗ് എന്നിങ്ങനെയുള്ള ഫീച്ചറുകൾ ഈ ക്യാമെറയ്ക്കുണ്ട്. മുൻവശത്ത് 5 മെഗാപിക്‌സൽ സെൽഫി ക്യാമറയാണ്.

160 മണിക്കൂർ മ്യൂസിക് പ്ലേബാക്ക്, 20 മണിക്കൂർ വെബ് ബ്രൗസിങ്, 15 മണിക്കൂർ വീഡിയോ സ്ട്രീമിങ്, 50 മണിക്കൂർ ടോക്‌ടൈം എന്നിവ വാഗ്ദാനം ചെയ്യുന്ന 5000 എംഎഎച്ച് ബാറ്ററി പായ്ക്കാണ് മൈക്രോമാക്സ് ഇൻ 2bയിൽ. ഇരട്ട VoWiFi, ഡ്യുവൽ VoLTE, വൈ-ഫൈ 802.11 ac, ബ്ലൂടൂത്ത് v5, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയാണ് കണക്ടിവിറ്റി ഓപ്ഷനുകൾ.




വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/KWLtWQAGGzp99r8iD7Hl6T

Share it:

business

Post A Comment: