ചേരുവകൾ
- പപ്പായ - 1 എണ്ണം (നന്നായി പഴുത്തത്)
- ചെറുപഴം - 2 എണ്ണം
- പഞ്ചസാര - 3 ടേബിൾസ്‌പൂൺ
- ഉപ്പ് - ഒരു നുള്ള്
- കശുവണ്ടി - ഒരു കൈപിടി
- ഏലയ്ക്ക - 2 എണ്ണം
- പട്ട - 1 ചെറിയ കഷണം
- ഗ്രാമ്പ് - 3 എണ്ണം
- തൈര് - 2 ടേബിൾസ്‌പൂൺ
- പാൽ - 1 കപ്പ്
- ഐസ്ക്യൂബുകൾ - 7 എണ്ണം
- വാനില എസെൻസ് - 1 ടീസ്‌പൂൺ
തയ്യാറാക്കുന്ന വിധം
മിക്‌സി ജാറിൽ നന്നായി പഴുത്ത പപ്പായ ചെറിയ കഷണങ്ങൾ ആയി മുറിച്ചിടുക. ഇതിലേക്ക് ചെറുപഴം കൂടി ചെറിയ കഷണങ്ങൾ ആക്കി ഇടാം. ശേഷം ഉപ്പ്, പഞ്ചസാര, കശുവണ്ടി, ഏലയ്ക്ക, പട്ട, ഗ്രാമ്പ്, തൈര്, പാൽ, ഐസ്‌ക്യൂബുകൾ, വാനില എസെൻസ് എന്നിവയും ഇട്ട് നന്നായി മിക്‌സിയിൽ അരച്ചെടുക്കുക. ഇനി ഇത് ഒരു ഗ്ലാസിലേക്ക് മാറ്റി ഫ്രിഡ്‌ജിൽ ഒരു മണിക്കൂർ വയ്ക്കുക. ഇപ്പോൾ രുചിയേറും പപ്പായ ബനാന സ്‌മൂത്തി തയ്യാർ.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Post A Comment: