www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കനത്ത മഴ വെല്ലുവിളി; കുളമാവ് അണക്കെട്ടിൽ കാണാതായ യുവാക്കൾക്കായി തിരച്ചിൽ തുടരുന്നു

Share it:



ഇടുക്കി: കുളമാവ് ഡാമിൽ മീൻ പിടിക്കുന്നതിനിടെ കാണാതായ യുവാക്കൾക്കായി തിരച്ചിൽ തുടരുന്നു. വെള്ളിയാഴ്ച്ച രാവിലെ മുതൽ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. കനത്ത മഴ തിരച്ചിലിനു തടസമാകുന്നുണ്ട്. വ്യാഴാഴ്ച്ച നടത്തിയ തിരച്ചിലിലും യുവാക്കളെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. 

കുളമാവ് മുല്ലക്കാനം ചക്കിമാലി  കോയിപ്പുറത്ത്  കെ.കെ. ബിജു(38), സഹോദരന്‍ ബിനു (36) എന്നിവരെയാണ് ബുധനാഴ്ച്ച കാണാതായത്. വ്യാഴാഴ്ച്ച തൊടുപുഴ, മൂലമറ്റം അഗ്നിരക്ഷാസേനാ യൂണിറ്റുകളുടെ നേതൃത്വത്തില്‍ രണ്ട് സംഘം സ്‌കൂബാ ടീം ഡാമില്‍ ഡിങ്കി ഉപയോഗിച്ച് തിരച്ചില്‍ നടത്തിയിരുന്നു. 


കുളമാവില്‍ നിന്നും ഏറെ ഉള്ളിലായുള്ള വനമേഖലയാണ് ചക്കിമാലി ഉള്‍പ്പെടുന്ന പ്രദേശം. മീന്‍ പിടിക്കുന്നതിനായി ചൊവ്വാഴ്ച്ച കെട്ടിയ വല അഴിച്ചെടുക്കുന്നതിനായി ബുധനാഴ്ച്ച പുലര്‍ച്ചെ അഞ്ചരയോടെയാണ് ഇവര്‍ ഡാമിലേക്ക് പോയത്. ഉച്ചക്ക് 12ആയിട്ടും തിരികെ എത്താത്തതിനാല്‍ വീട്ടുകാര്‍ക്ക് സംശയം തോന്നി. 

വീട്ടുകാര്‍ അറിയിച്ചതനുസരിച്ച് നാല് മണിയോടെയാണ് കുളമാവിലുള്ളവര്‍ക്ക് അപകടത്തെപ്പറ്റി സൂചന ലഭിച്ചത്. ഇവരെ കാണാതായതായി സംശയിക്കുന്ന കണ്ണംകയം ഭാഗത്ത് നടത്തിയ തിരച്ചിലിൽ ഇവരുടെ വള്ളം, വല, മൊബൈല്‍ ഫോണ്‍ എന്നിവ കണ്ടെത്തിയിട്ടുണ്ട്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/GI2hVOqWn9EJitAmn9RGLP

Share it:

Idukki

Post A Comment: