ന്യൂഡൽഹി: അതിശക്തമായ മഴയാണ് രാജ്യ തലസ്ഥാനത്ത്. കനത്ത മഴയിൽ താണ പ്രദേശങ്ങളെല്ലാം വെള്ളത്തിലായിക്കഴിഞ്ഞു. ഡൽഹി, ഹരിയാന, രാജസ്ഥാൻ സംസ്ഥാനങ്ങളിൽ ഇടിമിന്നലോടു കൂടിയ കനത്ത മഴ തുടരും എന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്.
റോഡുകളിൽ വെള്ളം നിറഞ്ഞതോടെ ഗതാഗതവും സ്‌തംഭിച്ചിരിക്കുകയാണ്. ഇതിനിടെ മഴയുടെ ദുരന്തം വിളിച്ചറിയിക്കുന്ന ഒരു വീഡിയോ വാർത്താ ഏജൻസിയായ എഎൻഐ പുറത്തു വിട്ടു. ഓടിക്കൊണ്ടിരുന്ന ബസിൽ വെള്ളം കയറുന്നതാണ് ദൃശ്യം.
വെള്ളം കയറിയതോടെ കമ്പിയിൽ തൂങ്ങി നിന്ന് യാത്ര ചെയ്യുന്ന യാത്രക്കാരെയും വിഡിയോയിൽ കാണാം. കഴിഞ്ഞ ദിവസങ്ങളിലായി ഉത്തരേന്ത്യയിൽ മഴ കനത്ത നാശനഷ്ടമാണ് വിതയ്ക്കുന്നത്. മഹാരാഷ്ട്രയിൽ പ്രളയത്തെ തുടർന്ന് ഉണ്ടായ ഉരുൾപൊട്ടലിൽ അകപ്പെട്ടവർക്ക് വേണ്ടിയുള്ള തിരച്ചിൽ ഇപ്പോഴും തുടരുകയാണ്. വീഡിയോ കാണാം..
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..#WATCH | Rainwater enters a moving bus of Delhi Transport Corporation (DTC) at Ullan Batar Marg in Palam area of Delhi pic.twitter.com/BEOl5O8Nx4
— ANI (@ANI) July 27, 2021
Post A Comment: