www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1575) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (125) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കുട്ടികൾക്കുള്ള വാക്‌സിനേഷൻ സെപ്റ്റംബറോടെ

Share it:


ന്യൂഡെൽഹി: രാജ്യത്ത് കുട്ടികൾക്കുള്ള കോവിഡ് പ്രതിരോധ കുത്തിവെപ്പ് സെപ്റ്റംബറോടു കൂടി ആരംഭിച്ചേക്കുമെന്ന് എയിംസ് മേധാവി ഡോ. രൺദീപ് ഗുലേറിയ. 12 വയസിൽ താഴെ ഉള്ളവർക്ക് സെപ്റ്റംബറോടെ വാക്‌സിൻ നൽകാറായേക്കുമെന്നും മരുന്ന് പരീക്ഷണം ഓഗസ്റ്റ് അവസാനത്തോടെ പൂർത്തിയാകുമെന്നും ഗുലേറിയ അറിയിച്ചു. 

കോവാക്‌സിനൊപ്പം സൈഡസ് കാഡില വാക്‌സിനും നൽകാനാകുമെന്നാണ് കരുതുന്നത്. കോവിഡ് വ്യാപനം തടയുന്നതിൽ കുട്ടികൾക്ക് വാക്‌സിൻ നൽകുന്നത് പ്രധാനമാണ്. സൈഡസ് ഇതിനകം തന്നെ പരീക്ഷണങ്ങൾ പൂർത്തിയാക്കി അടിയന്തര അംഗീകാരത്തിനായി കാത്തിരിക്കുകയാണ്.

ഭാരത് ബയോട്ടിക്കിന്‍റെ കോവാക്‌സിൻ പരീക്ഷണം ഓഗസ്റ്റ് അല്ലെങ്കിൽ സെപ്റ്റംബറോടെ അവസാനിക്കും. അപ്പോഴേക്കും നമുക്ക് അനുമതി ലഭിക്കണം. ഫൈസർ വാക്‌സിൻ ഇതിനകം എഫ്‌ഡിഐ അംഗീകരിച്ചിട്ടുണ്ട്. സെപ്റ്റംബറോടെ നമ്മൾ കുട്ടികൾക്കുള്ള വാക്‌സിനേഷൻ ആരംഭിക്കണം എന്ന് ഡോ.ഗുലേറിയ പറഞ്ഞു. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/Cof0i9lVM97JfXkY77DxxJ

Share it:

National

Post A Comment: