www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഭാര്യാ കാമുകന്‍റെ ജനനേന്ദ്രിയം വെടിവച്ച് തകർത്ത് ഭർത്താവ്; സംഭവം കേരളത്തിൽ

Share it:

തിരുവല്ല: ഭാര്യാ കാമുകനെ യുവാവ് എയർഗൺ ഉപയോഗിച്ച് വെടിവച്ചു. തിരുവല്ലയിൽ ശനിയാഴ്ച്ചയാണ് സംഭവം നടന്നത്. വെടിയേറ്റ കാമുകനു പരാതിയില്ലാത്തതിനാൽ സംഭവത്തിൽ കേസെടുത്തിട്ടില്ല. എയർ ഗൺ ഉപയോഗിച്ചുള്ള വെടിവയ്പ്പിൽ 45 കാരൻ കാമുകന്‍റെ ജനനേന്ദ്രിയത്തിനു പരുക്കേറ്റതായിട്ടാണ് റിപ്പോർട്ട്. 

ഇയാൾ ജനനേന്ദ്രിയത്തിനു ചികിത്സ തേടി പ്രദേശത്തെ ആശുപത്രിയിലെത്തിയതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്. കോട്ടയം വടവാതൂർ സ്വദേശിയാണ് ഭാര്യാ കാമുകനു നേരെ വെടിയുതിർത്തത്. തന്നോട് പിരിഞ്ഞു കഴിയുന്ന ഭാര്യ മറ്റൊരാൾക്കൊപ്പം താമസം തുടങ്ങിയതായി അറിഞ്ഞതോടെയാണ് യുവാവ് പ്രകോപിതനായത്.  

40 കാരിയായ ഭാര്യ കുറച്ചു കാലമായി കാമുകനൊപ്പമായിരുന്നു താമസം. ഇവർ താമസിക്കുന്ന ചെങ്ങന്നൂരിലെ വീട്ടിൽ ഒത്തു തീർപ്പ് ചർച്ചകൾക്കായിട്ടാണ് ഭർത്താവ് എത്തിയത്. എന്നാൽ സംഭാഷണത്തിനിടെ ഭർത്താവ് കൈയിൽ കരുതിയിരുന്ന എയർ ഗൺ ഉപയോഗിച്ച് ഭാര്യാ കാമുകനു നേരെ വെടിയുതിർക്കുകയായിരുന്നു. 

ഇയാളുടെ തുടകള്‍ക്കിടയിലൂടെ വെടിയുണ്ട കടന്നുപോയതായിട്ടാണ് വിവരം. വെടിയേറ്റതോടെ ഇയാള്‍ നിലത്തു മറിഞ്ഞു വീണു. ഈ സമയം യുവതിയുടെ ഭര്‍ത്താവ് അവിടെനിന്ന് ഓടിരക്ഷപെട്ടു. യുവതിയും ഭർത്താവും തമ്മിൽ വിവാഹമോചനത്തിന് കേസ് നില നില്‍ക്കുകയാണ്. ഇതില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിട്ടില്ല.

ശനിയാഴ്ച ഉച്ചയോടെ തിരുവല്ലയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ഒ.പി.യില്‍ ചികിത്സ തേടിയ ഇയാള്‍ പുറമേ പരിക്ക് ഇല്ലാത്തതിനാല്‍ തിരിച്ചുപോയി. പക്ഷെ മണിക്കൂറുകള്‍ക്കു ശേഷം വേദന അനുഭവപ്പെട്ടതിനാല്‍ വൈകീട്ട് വീണ്ടും തിരികെ ആശുപത്രിയിലേക്ക് വന്നു.

തുടര്‍ന്ന് ആശുപത്രി അധികൃതര്‍ ഇയാളെ വിദഗ്ധ പരിശോധനയ്ക്കായി നിരീക്ഷണത്തില്‍ ആക്കുകയും പൊലീസിനെ അറിയിക്കുകയും ചെയ്തു. പൊലീസെത്തി വിവരങ്ങള്‍ തിരക്കിയതോടെ ഇയാള്‍ വീണ്ടും ഡിസ്ചാര്‍ജ് തേടി. സംഭവത്തില്‍ പരാതി ലഭിച്ചിട്ടില്ലെന്നും, കേസെടുത്തിട്ടില്ലെന്നും പൊലീസ് അറിയിച്ചു.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/BVgwaJgPrZ6HFSj9YGRU7D

Share it:

Mostreaded

Viral

Post A Comment: