
മുംബൈ: ട്രെയിനിൽ മറന്നുപോയ അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനെ പൊലീസ് ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടലിനെ തുടർന്ന് തിരികെ ലഭിച്ചു. ലോക്മാന്യ തിലക് ടെര്‍മിനസിലാണ് കൈക്കുഞ്ഞിനെ മറന്നു വച്ചത്. ബുധനാഴ്ച്ച ഉച്ചയ്ക്ക് 12.50ന് ബനാറസ്-മുംബൈ സൂപ്പര്‍ഫാസ്റ്റ് ട്രെയിനിന്‍റെ സ്ലീപ്പര്‍ കോച്ചിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. കുഞ്ഞിനു ചുറ്റും ആരുമുണ്ടായിരുന്നില്ല, അതിനുശേഷം ഒരു വനിതാ ഉദ്യോഗസ്ഥ കുഞ്ഞിന്‍റെ ചുമതലയേറ്റെടുത്തു.
കോച്ചിലെ റിസര്‍വേഷന്‍ ചാര്‍ട്ടുകള്‍ പരിശോധിച്ച റെയില്‍വേ അധികൃതര്‍ പെണ്‍കുട്ടിയെ കണ്ടെത്തിയ സീറ്റ് നളസോപാറ നിവാസിയായ ശിവനാരായണ്‍ ഗൗതം റിസര്‍വ് ചെയ്തതായി കണ്ടെത്തി. പെണ്‍കുട്ടി തന്‍റെ കൊച്ചുമകള്‍ ആണെന്നും, കുഞ്ഞിനെക്കൂടാതെ രോഗിയായ ഭാര്യ, രണ്ട് മക്കള്‍ എന്നിവരോടൊപ്പം മുംബൈയിലേക്ക് പോയെന്നും ഗൗതം ആര്‍പിഎഫ് അധികൃതരോട് പറഞ്ഞു.
ട്രെയിനില്‍ നിന്നും ഇറങ്ങാനുള്ള തിരക്കില്‍ അദ്ദേഹം ട്രെയിനില്‍ കുഞ്ഞിനെ മറന്നു. വീട്ടുകാര്‍ അക്കാര്യം തിരിച്ചറിഞ്ഞപ്പോഴേക്കും ട്രെയിന്‍ സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ടിരുന്നു. കുഞ്ഞിന്‍റെ അമ്മ മരിച്ചുവെന്നാണ് ഗൗതം പറഞ്ഞത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/KWLtWQAGGzp99r8iD7Hl6T
Post A Comment: