കോഴിക്കോട്: വടകരയിൽ പെട്രൊളിനു സമാനമായ നിറത്തിൽ മഴ. കുരിയാടിയിൽ 200 മീറ്റർ പരിധിയിലാണ് നിറം മാറിയ മഴവെള്ളം ലഭിച്ചത്. സാധാരണ മഴ പെയ്‌തുകൊണ്ടിരിക്കെ പൊടുന്നനെ നിറം മാറുകയായിരുന്നു. സംഭവം അറിഞ്ഞ് പ്രദേശവാസികൾ വെള്ളം പിടിച്ചു വക്കുകയും ചെയ്‌തു.
രാസപദാർഥം കലർന്നതാകാം നിറ വ്യത്യാസത്തിനു കാരണമെന്നാണ് കരുതുന്നത്. മുമ്പും പ്രദേശത്ത് സമാനരീതിയിൽ മഴ പെയ്‌തതായി നാട്ടുകാർ പറഞ്ഞു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/FQzpIvEspNvGQ6pBFqkUly

Post A Comment: