പൂനൈ: ഒളിക്യാമറ സ്ഥാപിച്ച് വനിതാ ഡോക്‌ടരുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയെടുത്ത് ആസ്വദിച്ചിരുന്ന മറ്റൊരു ഡോക്‌ടർ പിടിയിൽ. പൂനെയിലെ പ്രമുഖ മെഡിക്കല്‍ കോളെജിലാണ് സംഭവം. ഇവിടുത്തെ ന്യൂറോളജിസ്റ്റായ 42 കാരനാണ് അറസ്റ്റിലായത്.
കഴിഞ്ഞ ആഴ്ചയാണ് കുളിമുറിയിലെ അസ്വാഭാവിക വെളിച്ചം വനിതാ ഡോക്‌ടർ ശ്രദ്ധിക്കുന്നത്. റൂമിലെ ബള്‍ബ് തെളിയാതിരുന്നിട്ടും മുറിയില്‍ ചെറിയ രീതിയില്‍ പ്രകാശം കണ്ടെത്തിയതിനേത്തുടര്‍ന്നാണ് സംശയം തോന്നിയത്.
ഇലക്ട്രീഷ്യനെ വിളിച്ച് നടത്തിയ വിശദമായ പരിശോധനയില്‍ കിടപ്പുമുറിയിലും കുളിമുറിയിലും രഹസ്യ ക്യാമറകള്‍ കണ്ടെത്തുകയായിരുന്നു. ഇതോടെയാണ് ഡോക്ടര്‍ പൊലീസില്‍ പരാതി നല്‍കിയത്. പൊലീസിന്‍റെ വിശദമായ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. വനിതാ ഡോക്‌ടറുടെ നഗ്ന ദൃശ്യം ശേഖരിച്ച് നാളുകളായി ഇയാൾ ആസ്വദിച്ചു വരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: