ഇടുക്കി: പെരുമഴയിൽ വിറങ്ങലിച്ച് ഇടുക്കി ജില്ല. നാല് ദിവസത്തോളമായി തുടരുന്ന മഴ കഴിഞ്ഞ രാത്രി മുതൽ ശക്തിപ്പെട്ടു. ഇതോടെ ഹൈറേഞ്ചിലും ലോ റേഞ്ചിലും വ്യാപക നാശ നഷ്ടങ്ങളും ഉണ്ടായിട്ടുണ്ട്. തൊടുപുഴയ്ക്ക് സമീപം കഴിഞ്ഞ രാത്രിയിൽ വീശിയടിച്ച കാറ്റിൽ നിരവധി വീടുകൾ തകർന്നു. മരങ്ങൾ കടപുഴകി.
ഇന്നലെ രാത്രി മുതൽ ഹൈറേഞ്ച് മേഖലയിൽ തോരാതെ മഴ തുടരുകയാണ്. നദികളും തോടുകളും കരകവിഞ്ഞു. ഇതോടെ തീര വാസികൾ വെള്ളപ്പൊക്ക ഭീതിയിലാണ്. അണക്കെട്ടുകളും ജലനിരപ്പ് ഉയർന്നു തുടങ്ങിയിട്ടുണ്ട്. മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ വൃഷ്ടിപ്രദേശമായ തേക്കടി വന മേഖലയിൽ ശക്തമായ മഴ തുടരുകയാണ്. ഇടുക്കി അണക്കെട്ടിന്‍റെ വൃഷ്‌ടി പ്രദേശങ്ങളിലും മഴ ശക്തമാണ്.
സംസ്ഥാനത്ത് മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ഇന്ന് ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാലവർഷക്കാറ്റും ശക്തമാണ്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: