കൊച്ചി: അഭിനയത്തിൽ അത്ര സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമാണ് യുവ നടി അർച്ചനകവി. തന്‍റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവക്കാനാണ് അർച്ചനകവി കൂടുതലായി സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത്. അത്തരത്തിൽ ഇന്ന് നടി പോസ്റ്റ് ചെയ്‌ത ഒരു ചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
കുട്ടിയുടുപ്പിട്ട് കടൽതീരത്ത് നിൽക്കുന്നതാണ് ചിത്രം. ഹാപ്പി ബർത്ത് ഡേ ടു മി എന്ന ക്യാപ്ഷനോടെയാണ് താരം ചിത്രം പങ്കുവച്ചിരിക്കുന്നത്. പിറന്നാൾ ആഘോഷത്തിന്‍റെ ഭാഗമായി നടത്തിയ ഔട്ടിങ് ആണെന്നാണ് കരുതുന്നത്.
കറുത്ത കുട്ടി ഉടുപ്പാണ് അർച്ചനകവി അണിഞ്ഞിരിക്കുന്നത്. പിന്നിൽ പരന്നു കിടക്കുന്ന കടലും കാണാം. ഫോട്ടോ വളരെ വേഗം വൈറലാകുകയും നിരവധി പേർ നടിക്ക് പിറന്നാൽ ആശംസയുമായി എത്തുകയും ചെയ്‌തു. ചിത്രത്തിനൊപ്പം ടി ഷർട്ട് അണിഞ്ഞ് മറ്റൊരു ചിത്രവും പങ്കുവച്ചിട്ടുണ്ട്.
നീലത്താമരയിലെ കുഞ്ഞിമാളു എന്ന കഥാപാത്രത്തിലൂടെയാണ് അർച്ചനകവി മലയാളികളുടെ മനസിൽ ഇടം നേടുന്നത്. പിന്നീട് മമ്മി ആൻഡ് മി, ബെസ്റ്റ് ഓഫ് ലക്ക് തുടങ്ങി നിരവധി ചിത്രങ്ങളിൽ വേഷമിട്ടു. വീണ്ടും വെള്ളിത്തിരയിൽ സജീവമാകാനൊരുങ്ങുകയാണ് നടി. രണ്ട് സിനിമകൾ അണിയറയിൽ ഒരുങ്ങുന്നുണ്ടെന്നാണ് വിവരം.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/Cof0i9lVM97JfXkY77DxxJ
സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു
തിരുവനന്തപുരം: ഒമിക്രോണിനൊപ്പം കേരളത്തിൽ പ്രതിദിന കോവിഡ് കേസുകളും വർധിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു. മരണാനന്തരചടങ്ങുകൾ, വിവാഹം, സാമൂഹിക, സാംസ്കാരിക പരിപാടികൾ എന്നിവയിൽ അടച്ചിട്ട സ്ഥലങ്ങളിൽ പരമാവധി 75 പേർക്കും തുറസായ സ്ഥലങ്ങളിൽ പരമാവധി 150 പേർക്കും മാത്രമേ പങ്കെടുക്കാനാകു.
കോവിഡ് അവലോകന യോഗത്തിലാണ് നിയന്ത്രണങ്ങൾ കടുപ്പിക്കാൻ നിർദേശമുണ്ടായത്. ഡിസംബർ 30 മുതൽ ജനുവരി രണ്ട് വരെ സംസ്ഥാനത്ത് പ്രഖ്യാപിച്ച രാത്രികാല കർഫ്യൂ തുടരേണ്ടതില്ലെന്നും അവലോകനയോഗത്തിൽ തീരുമാനമായി. ഒമിക്രോൺ കേസുകളിൽ വർധനവുണ്ടായെങ്കിലും സംസ്ഥാനത്ത് തത്കാലം ഗുരുതരമായ വ്യാപന സ്ഥിതിവിശേഷം ഇല്ലെന്നാണ് വിലയിരുത്തൽ.
മുൻകരുതൽ നടപടിയുടെ ഭാഗമായി സംസ്ഥാനത്തെ കൗമാരക്കാരുടെ കൊവിഡ് വാക്സീനേഷൻ അതിവേഗത്തിലാക്കാനും യോഗത്തിൽ തീരുമാനമായി. ഹൈറിസ്ക്- ലോ റിസ്ക് രാജ്യങ്ങളിൽ നിന്നും വരുന്നവരെ കർശനമായി നീരിക്ഷിക്കാനും ക്വാറന്‍റൈൻ ഉറപ്പാക്കാനും യോഗത്തിൽ നിർദേശമുയർന്നു.
Post A Comment: