www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1804) Idukki (1766) Mostreaded (1615) Crime (1377) National (1201) Entertainment (829) world (428) Viral (422) Video (352) Health (197) Gallery (161) mollywood (160) sports (136) Gulf (131) Trending (109) business (94) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) editorial (13) trailer (13) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

സൗദിയിൽ പ്രളയമഴ; പലയിടത്തും വെള്ളപ്പൊക്കം

Share it:



റിയാദ്: സൗദിയിലെ ചില പ്രദേശങ്ങളിൽ അതിശക്തമായ മഴയും വെള്ളപ്പൊക്കവും. മക്ക മേഖലയിലുണ്ടായ പ്രളയത്തിൽ വാഹനങ്ങൾ മുങ്ങി. പിക്കപ്പ് വാനിൽ കുടുങ്ങിക്കിടന്നവരെ സൗദി സിവിൽ ഡിഫൻസ് ടീം രക്ഷപെടുത്തി. 

രക്ഷാ പ്രവർത്തനത്തിന്‍റെ വീഡിയോ ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്. അല്‍ബുസ്താന്‍ ഗ്രാമത്തിലെ താഴ്വരയിലാണ് പിക്കപ്പ് വാൻ അപകടത്തിൽപെട്ടത്. നാലു പേരാണ് പിക്കപ്പിലുണ്ടായിരുന്നത്. ഇവരെയെല്ലാവരെയും രക്ഷപ്പെടുത്താന്‍ സാധിച്ചതായി സിവില്‍ ഡിഫന്‍സ് അധികൃതര്‍ അറിയിച്ചു.

മദീന മേഖലയില്‍ അല്‍മുദീഖ് താഴ്വരയില്‍ മലവെള്ളപ്പാച്ചിലില്‍ പെട്ട കാറിലെ യാത്രക്കാരെയും സിവില്‍ ഡിഫന്‍സ് രക്ഷപ്പെടുത്തി. സൗദി കുടുംബം സഞ്ചരിച്ച കാറാണ് താഴ്വര മുറിച്ചുകടക്കുന്നതിനിടെ അപ്രതീക്ഷിതമായി ശക്തമായ മലവെള്ളപ്പാച്ചിലില്‍ പെട്ടത്. ജിസാനിലെ വാദി ലജബില്‍ വെള്ളക്കെട്ടില്‍ വീണ് മരിച്ചയാളുടെ മൃതദേഹം സിവില്‍ ഡിഫന്‍സ് പുറത്തെടുത്തു. റിയാദ് നഗരത്തിന് സമീപ പ്രദേശങ്ങളായ മുസാഹ്മിയ, താദിഖ്, റുമാ, ശഖ്‌റ, ദുര്‍മ എന്നിവിടങ്ങളിലും മഴയുണ്ടായി.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6


Share it:

Gulf

Post A Comment: